രു മുസ്ലീമായി ജനിച്ചതിനാല്‍ താന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ കെകെ ഷാഹിന. മികച്ച മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള ചമേലി ദേവി ജയിന്‍ ദേശീയ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഷാഹിന ഇങ്ങിനെ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മാസം നടന്ന പുരസ്കാരദാന ചടങ്ങില്‍ ഷാഹിന നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

“നോക്കൂ, ഞാനൊരു മുസ്ലിമായിപ്പോയി; എന്നാല്‍, ഞാനൊരു ഭീകരവാദിയല്ല – നിര്‍ഭാഗ്യവശാല്‍ മുസ്ലിം പേരു വഹിക്കുന്ന ആരും, അവനോ അവളോ വിശ്വാസിയോ നിരീശ്വരവാദിയോ ആയാലും പൊതുവേദിയില്‍ സംസാരിച്ചുതുടങ്ങുമ്പോള്‍ ഇങ്ങനെത്തന്നെ സംസാരിച്ചുതുടങ്ങണം. കൗമാരം മുതലേ ഒരു മതവും അനുഷ്ഠിക്കാത്ത ഞാനും ഇങ്ങനെത്തന്നെ സംസാരിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. നോക്കൂ, ഞാനൊരു മുസ്ലിമായിപ്പോയി; എന്നാല്‍ ഞാനൊരു ഭീകരിയല്ല.”

“ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ രണ്ടു പ്രോസിക്യൂഷന്‍ സാക്ഷികളെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്യാനിടയായി. കേസില്‍ പിഡിപി നേതാവ്‌ അബ്ദുന്നാസിര്‍ മദനി കുറ്റാരോപിതനാണ്‌. 1997-ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റമാരോപിക്കപ്പെട്ടു പത്തുവര്‍ഷം ജയിലില്‍ കിടന്ന ആളാണു മദനി. 2007ല്‍ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി, വെറുതെവിട്ടു. എന്നാല്‍ വീണ്ടും കര്‍ണാടക പോലിസ് മദനിയെ അറസ്റ്റ്‌ ചെയ്തിരിക്കുകയാണ്‌; ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ.”

“ഈ കേസിലെ ആറു പ്രോസിക്യൂഷന്‍ സാക്ഷികളില്‍ രണ്ടുപേര്‍- ജോസ്‌ തോമസും മദനിയുടെ അനിയന്‍ മുഹമ്മദ്‌ ജമാലും – കര്‍ണാടക പോലിസ്‌ കെട്ടിച്ചമച്ചതാണു തങ്ങളുടെ മൊഴികളെന്ന്‌ ആരോപിച്ച്‌ കോടതിയെ സമീപിച്ചു. മൂന്നാംസാക്ഷി, പോലിസ്‌ മൊഴി രേഖപ്പെടുത്തിയപ്പോള്‍ ആശുപത്രിക്കിടക്കയില്‍ ആയിരുന്നു. നാലുദിവസത്തിനുള്ളില്‍ അയാള്‍ മരിച്ചുപോവുകയും ചെയ്തു. പോലിസ്‌ രേഖകള്‍ പറയുന്നത്‌, കണ്ണൂരില്‍വച്ചു മൊഴി രേഖപ്പെടുത്തി എന്നാണ്‌. എന്നാല്‍, 500 കിലോമീറ്റര്‍ ദൂരെ എറണാകുളത്ത്‌ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യപ്പെട്ടിരിക്കുകയാണെന്ന്‌ ആശുപത്രിരേഖകള്‍ പറയുന്നു.”

“ഈ പശ്ചാത്തലത്തിലാണു പോലിസിന്റെ ഗൂഢാലോചനാ സിദ്ധാന്തത്തില്‍ ഞാന്‍ സംശയാലുവായത്‌. കര്‍ണാടക പോലിസിന്റെ പ്രത്യേകാന്വേഷണസംഘം കെട്ടിച്ചമച്ച മൊത്തം കഥ, ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ സംശയിക്കാന്‍ തുടങ്ങി. എന്താണീ കഥയില്‍ മദനിയുടെ റോള്‍? ഈ കേസിലെ രണ്ടു സാക്ഷികളെ കണ്ടതോടെ എന്റെ ഊഹം തെറ്റിയിട്ടില്ലെന്നു ബോധ്യമായി.”

“. ഇന്ത്യന്‍ പിനല്‍ കോഡിലെ വകുപ്പുകളനുസരിച്ച്‌, സാക്ഷികളുടെ മൊഴി മാറ്റാന്‍ ശ്രമിച്ചതിനു ഞാന്‍ കുറ്റാരോപിതയായി. മടിക്കേരി ജില്ലാ കോടതിയില്‍ ഞാന്‍ മുന്‍കൂര്‍ജാമ്യത്തിന്‌ അപേക്ഷിച്ചു. എന്റെ ജാമ്യാപേക്ഷ കോടതി കേള്‍ക്കുന്നതിനിടയില്‍ കൂടുതല്‍ കുറ്റങ്ങള്‍ പിന്നെയും എന്നിലാരോപിക്കപ്പെട്ടു. അങ്ങനെ കോടതി ജാമ്യാപേക്ഷ നിരസിച്ചു. കര്‍ണാടക ഹൈക്കോടതിയിലാണ്‌ ഇപ്പോള്‍ എന്റെ ജാമ്യാപേക്ഷ. അടുത്ത ദിവസം കേസിന്റെ ഹിയറിങ്‌ നടക്കുകയാണ്‌. എന്താണു സംഭവിക്കുക എന്നറിയില്ല. ജാമ്യം കിട്ടുമോ അതോ ജയിലില്‍ പോവേണ്ടിവരുമോ?”

“എനിക്കെതിരായ കേസ്‌ അല്ല പ്രശ്നം. മൊത്തം മാധ്യമങ്ങള്‍ക്കെതിരായ ഒരു താക്കീതാണത്‌. ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചാല്‍ ഇതാണനുഭവം. നിങ്ങള്‍ ചോദ്യംചെയ്യാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്കെതിരേ കിരാതനിയമങ്ങള്‍ ഉയരുകയായി. നിങ്ങള്‍ ഒരു ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട ആളാണെങ്കില്‍, നിങ്ങള്‍ ഒരു ഭീകരനല്ലെന്നു തെളിയിക്കുക ബുദ്ധിമുട്ടാണ്‌. നിങ്ങള്‍ ഒരു മാവോവാദിയല്ലെന്നു തെളിയിക്കലും, ഈ കാലത്തും ലോകത്തും ദുഷ്കരമാണല്ലോ.”


രണ്ടാംതലമുറ സ്‌പെക്ട്രം അഴിമതിക്കേസില്‍ തലസ്ഥാനത്തെ ഒരു വര്‍ത്തമാനപ്പത്രവും ഒരു ലേഖകനും എങ്ങനെ ടെലികോം മന്ത്രി എ രാജയെ വീഴ്ത്തി എന്നതിനെപ്പറ്റി കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഒത്താശയുമായി വന്‍കിട മാധ്യമങ്ങളും മാധ്യമ കുലീനമാരും നടത്തുന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഈ കഥയും ചര്‍ച്ചാവിഷയമായത്. തീര്‍ച്ചയായും ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥപോലെയാണു പയനിയറില്‍ വന്ന അഴിമതിക്കഥകളുടെ അന്തിമഫലമായി രാജയുടെ രാജിയെ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, ഇവിടെ ഉന്നയിക്കപ്പെടേണ്ട ഒരു സുപ്രധാന ചോദ്യമുണ്ട്: യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഒരു സ്വതന്ത്ര മാധ്യമരംഗം നിലനില്‍ക്കുന്നുണേ്ടാ? രണ്ടരപ്പതിറ്റാണ്ട് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമരംഗത്തു പ്രവര്‍ത്തിച്ച എനിക്കു തോന്നുന്നത്, അത്തരമൊരു അവകാശവാദം ശുദ്ധ ഭോഷ്‌ക്കാണ് എന്നാണ്. ശരിക്കുപറഞ്ഞാല്‍, കോണ്‍ഗ്രസ് നേതൃത്വവും സോണിയാ ഗാന്ധിയും പ്രധാനമന്ത്രിയും രാജയെ ശക്തമായി പിന്തുണച്ചിരുന്നുവെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു മാധ്യമം അദ്ദേഹത്തിനെതിരേ ഒരു കുരിശുയുദ്ധവുമായി മുന്നോട്ടുപോവാന്‍ ധൈര്യപ്പെടുമായിരുന്നോ? അത്തരമൊരു സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ അശനിപാതശേഷിയെ ധിക്കരിക്കാനുള്ള ധൈര്യം ഇന്ന് ഇന്ത്യയില്‍ ഏതെങ്കിലുമൊരു മുഖ്യധാരാ മാധ്യമത്തിനുണേ്ടാ? ഉണ്ട് എന്ന് എനിക്കു വിശ്വസിക്കാനാവുന്നില്ല. മറിച്ചു വിശ്വസിക്കുന്ന ആരെങ്കിലുമുണെ്ടങ്കില്‍ അവര്‍ അതു തെളിയിക്കട്ടെ. ഇന്ന് ഇന്ത്യയില്‍ മാധ്യമരംഗത്തു നടമാടുന്നത് ഏതാണെ്ടാരു കൂലിവേല സമ്പ്രദായമാണ്. മാധ്യമപ്രവര്‍ത്തകരെ പരിമിതസമയത്തേക്ക് എടുക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന രീതിയാണ് എവിടെയും. കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യാപകമായി വന്നിരിക്കുന്ന കോണ്‍ട്രാക്റ്റ് സമ്പ്രദായത്തിന്റെ ഏറ്റവും വലിയ നിഷേധാത്മകഫലങ്ങളിലൊന്ന്, ഇന്ത്യയിലെ വര്‍ക്കിങ് ജേണലിസ്റ്റ് നിയമത്തിനു കീഴില്‍ മാധ്യമപ്രവര്‍ത്തകര്‍ അനുഭവിച്ചുവന്നിരുന്ന സ്വാതന്ത്ര്യവും സംരക്ഷണവും പൂര്‍ണമായും ഇല്ലാതായി എന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഇന്നു സ്വതന്ത്രമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയുന്നില്ല. എഡിറ്റര്‍ എന്തു പറയുന്നുവോ അതു മാത്രമേ അവര്‍ക്കു ചെയ്യാനാവൂ. എഡിറ്ററാവട്ടെ, മുതലാളിയുടെ വെറുമൊരു പാവയായാണു പ്രവര്‍ത്തിച്ചുവരുന്നത്. ഇന്ത്യയിലെ മുഖ്യധാരാമാധ്യമങ്ങളില്‍ ഏതിലായാലും ശരി, ഇന്നു വാര്‍ത്താരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ സ്വാതന്ത്ര്യം അങ്ങേയറ്റം പരിമിതമാണ്. അവര്‍ക്കു തീര്‍ച്ചയായും രാജ് താക്കറെ മുതല്‍ മായാവതി വരെയുള്ള വലിയ തിരിച്ചടിശേഷിയില്ലാത്ത (മായയുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശിനു പുറത്ത്) നേതാക്കളെ വിമര്‍ശിക്കാം; അല്ലെങ്കില്‍ ശശി തരൂര്‍ പോലെയുള്ള കൂട്ടരെ ഒതുക്കാം. വേണമെങ്കില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ വിമര്‍ശിക്കാം. രണ്ടു കോര്‍പറേറ്റ് കമ്പനികള്‍ തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിന്നു പോരാടാം; പക്ഷേ, പത്രമുതലാളി ആരുടെ പക്ഷത്താണ് എന്നു ശ്രദ്ധിക്കണമെന്നു മാത്രം. മാധ്യമങ്ങള്‍ക്കു തീര്‍ച്ചയായും രാജ്യത്തെ മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥ സംബന്ധിച്ച് എഴുതാം; പക്ഷേ, ഉന്നതങ്ങളിലെ ആരെയും വേദനിപ്പിക്കാതെ നോക്കണമെന്നു തീര്‍ച്ചയാണ്. ആളുകളെ ആക്രമിക്കണമെന്നുണെ്ടങ്കില്‍ അതിനായി ഉഴിഞ്ഞുവയ്ക്കപ്പെട്ട നേര്‍ച്ചക്കോഴികളായ പപ്പു യാദവിനെ പോലുള്ളവര്‍ക്കെതിരേ ആഞ്ഞടിക്കാം. അതിനപ്പുറം പോവാന്‍ ആരും ധൈര്യപ്പെടുന്നില്ല. ഇന്ന് ഒരു കോര്‍പറേറ്റ് കമ്പനിക്ക് രാജ്യത്തെ മാധ്യമരംഗത്തെ ഉന്നതരെ മുഴുക്കെ സ്വാധീനിക്കാന്‍ അധികമൊന്നും പ്രയാസപ്പെടേണ്ടതായിട്ടില്ല. ഇന്ത്യയില്‍ ഇന്ന് നാലു പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താചാനലുകളുണ്ട്; പ്രമുഖ ഹിന്ദി വാര്‍ത്താചാനലുകള്‍ മൂന്ന്. ഇംഗ്ലീഷ് ബിസിനസ് ചാനലുകളില്‍ മുഖ്യം ഒന്നുമാത്രം; അതേപോലെ ഹിന്ദിയിലും ഒന്ന്. ദേശവ്യാപകമായ ശൃംഖലയുള്ള ഒരു ഇംഗ്ലീഷ് വാര്‍ത്താപത്രം; ദക്ഷിണേന്ത്യയില്‍ സ്വാധീനമുള്ള ഏതാനും ഇംഗ്ലീഷ് പത്രങ്ങളും. ഇതില്‍ മിക്കവാറും ഉടമകള്‍ തന്നെയാണ് എഡിറ്റോറിയല്‍ പ്രവര്‍ത്തനങ്ങളുടെ തലപ്പത്തും. അവരെ മൊത്തം സ്വാധീനിക്കാന്‍ കോര്‍പറേറ്റ് ആസ്ഥാനത്തുനിന്ന് ഏറിയാല്‍ അരഡസന്‍ ഫോണ്‍സംഭാഷണങ്ങള്‍ വേണ്ടിവരും; അത്രതന്നെ. അതോടെ ഏതു കൊലകൊമ്പന്‍ വാര്‍ത്തയും അപ്പാടെ അപ്രത്യക്ഷമാവും.ഇതിന് ഉദാഹരണങ്ങള്‍ വേണോ? ഈയിടെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി കേസില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാനെതിരേ വന്‍ മാധ്യമപ്രചാരവേലയുണ്ടായിരുന്നു. ചവാന്‍ പുറത്തായി; പകരം പൃഥ്വിരാജ് ചവാന്‍ മുഖ്യമന്ത്രിയായി. എന്നാല്‍, ഈ പൃഥ്വിരാജ് ചവാന്‍ ഇത്തരമൊരു കേസില്‍ വഞ്ചനക്കുറ്റത്തിന് ആരോപണവിധേയനാണ്. മുംബൈയില്‍ ഒരു വന്‍ ഫ്‌ളാറ്റ് കമ്പോളവിലയുടെ പത്തിലൊന്നിനു കൈക്കലാക്കാന്‍ അദ്ദേഹം വരുമാനം കുറച്ചുകാട്ടി. പക്ഷേ, എന്തുകൊണ്ടാണ് ഒരു മാധ്യമവും അതിന്റെ പേരില്‍ ബഹളമുണ്ടാക്കാതിരുന്നത്? മുംബൈയിലെ മിഡ്‌ഡേ പത്രത്തിലാണ് ഈ വാര്‍ത്ത ആദ്യം വന്നത്. ഉടന്‍ ചവാന്‍ പറഞ്ഞു, താന്‍ കുറഞ്ഞ വിലയ്ക്കു നേടിയെടുത്ത ഫ്‌ളാറ്റ് തിരികെ നല്‍കുകയാണ്. അതോടെ വാര്‍ത്ത അപ്രത്യക്ഷമായി. ഒരു മാധ്യമസ്ഥാപനവും പിന്നീട് ആ സംഭവത്തെപ്പറ്റി മിണ്ടിയിട്ടേയില്ല. എന്തുകൊണ്ടാണ് ഇത്രയും പ്രമാദമായ ഒരു അഴിമതിക്കഥ വീണുകിട്ടിയിട്ടും ആരും അനങ്ങാതിരിക്കുന്നത്? മഹാരാഷ്ട്രാ മുഖ്യമന്ത്രിയാവുന്നതിനു മുമ്പ് ആറുവര്‍ഷം അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു. അദ്ദേഹത്തെ അഴിമതിക്കേസില്‍ പിടിച്ചിട്ടും മാധ്യമങ്ങള്‍ മിണ്ടാതിരിക്കുന്നതിനര്‍ഥം ഒരു കള്ളന്‍ കളവുമുതല്‍ തിരിച്ചുകൊടുത്താല്‍ അയാള്‍ കുറ്റവിമുക്തനാവുന്നതുപോലെയാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്താണ് ഇന്ത്യയിലെ പ്രതിരോധരംഗത്തെ അവസ്ഥ? എന്തുകൊണ്ടാണ് പ്രതിരോധ അഴിമതി ഇപ്പോള്‍ വാര്‍ത്തയാവാത്തത്? കര്‍ണാടകയിലെ ബെല്ലാരി സഹോദരന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഖനികളിലെ അഴിമതി ഇപ്പോള്‍ സുപ്രിംകോടതിയുടെ അന്വേഷണവിഷയമാണ്. എന്നിട്ടും എന്തുകൊണ്ട് റെഡ്ഡി സഹോദരന്മാരുടെ ഖനിസാമ്രാജ്യം വാര്‍ത്തയാവുന്നില്ല? ഞാന്‍ പറഞ്ഞുവരുന്നത് രാജ അഴിമതിക്കാരനല്ല എന്നല്ല. മറ്റു പലരെയുംപോലെ അദ്ദേഹം അഴിമതിക്കാരന്‍ തന്നെ ആയിരിക്കണം. പക്ഷേ, യഥാര്‍ഥ വസ്തുത, അദ്ദേഹം പുറത്തുപോവുന്നതിന് ഇടയാക്കിയത് മാധ്യമപ്രവര്‍ത്തനമല്ല മറിച്ച്, കോര്‍പറേറ്റ് രംഗത്തെ നിക്ഷിപ്തതാല്‍പ്പര്യങ്ങളുടെ പടലപ്പിണക്കങ്ങളാണെന്നാണ്.ഈ വേളയില്‍ ചിലര്‍ ഉന്നയിക്കുന്ന വാദമുഖം, കോര്‍പറേറ്റ് യുദ്ധങ്ങളും അതുവഴി മാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടുന്ന വിവരങ്ങളും ജനാധിപത്യത്തിനു പ്രയോജനകരമാണ് എന്നത്രേ. അത്രത്തോളം സുതാര്യത ഉണ്ടാവുന്നുണ്ട് എന്നാണു വാദമുഖം. ഈ വാദത്തില്‍ എന്തെങ്കിലും കഴമ്പുണേ്ടാ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രധാന പ്രശ്‌നം, കര്‍ശനമായ ഒരു സന്ദേശം രാജ്യത്തെ അധികാരകേന്ദ്രങ്ങളില്‍ നിന്നു ലഭിച്ചാല്‍ അതിനെ എതിര്‍ത്തുനില്‍ക്കാനുള്ള ശേഷി ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കുണേ്ടാ എന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ പലവിധത്തിലുള്ള പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരാവേണ്ടിവരും. ഭരണകൂടത്തിന് അതിനുള്ള അപാരമായ ശേഷിയുണ്ട്. ഇപ്പോള്‍ എന്‍.ഡി ടി.വിയിലെ ബര്‍ഖാ ദത്തും മറ്റും അത്തരമൊരു പ്രതിസന്ധിയിലാണ്. ഈ ടേപ്പുകള്‍ എങ്ങനെയാണു പുറത്തുവന്നത്? ആരാണ് ഈ സംഭാഷണങ്ങള്‍ പകര്‍ത്തിസൂക്ഷിച്ചത്? ഏതു മാധ്യമപ്രവര്‍ത്തകനും ഇത്തരം ഭീഷണികള്‍ നേരിടേണ്ടിവരുന്നുണ്ട്. സര്‍ക്കാര്‍ ശക്തമായ നടപടികളുമായി രംഗത്തെത്തിയാല്‍ എന്തായിരിക്കും അവസ്ഥ എന്നതിനു ടെഹല്‍കയിലെ അനുഭവങ്ങള്‍ ദൃക്‌സാക്ഷിയാണ്. വാജ്‌പേയി ഭരണകൂടം തരുണ്‍ തേജ്പാലിനോടും അനിരുദ്ധ ബനാലിനോടും കടുത്ത വൈരനിര്യാതനബുദ്ധിയോടെയാണു പ്രവര്‍ത്തിച്ചത്. അവര്‍ക്കു സാമ്പത്തിക പിന്തുണ നല്‍കിയവര്‍ ജയിലിലടയ്ക്കപ്പെട്ടു. അവരുടെ സ്ഥാപനങ്ങളില്‍ നിരന്തരം റെയ്ഡ് നടന്നു. ആ കാലത്തു തരുണ്‍ തേജ്പാലിനെതിരേ ആരംഭിച്ച മൂന്നു സി.ബി.ഐ അന്വേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അദ്ദേഹവും ബനാലും ഇടയ്ക്കിടെ കോടതി കയറിയിറങ്ങുന്നു. ടെഹല്‍കയ്‌ക്കെതിരേ രണ്ട് അന്വേഷണങ്ങളാണു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. രണ്ടു പത്രപ്രവര്‍ത്തകരും കൊല്ലപ്പെടാതിരുന്നത് ഒരുപക്ഷേ, രാജ്യവ്യാപകമായ ശ്രദ്ധ അവരില്‍ ഉണ്ടായതുകൊണ്ടു മാത്രമായിരിക്കണം. ഇന്നും രണ്ടുപേരും പോലിസ് സുരക്ഷയുമായാണു സഞ്ചരിക്കുന്നത്. ഇതു ടെഹല്‍കയിലെ മാത്രം അനുഭവമല്ല. രാജ്യത്ത് ഇത്തരം അനുഭവങ്ങള്‍ വേറെയും ഉണ്ടായിരിക്കണം. ഇന്ത്യയിലെ മാധ്യമരംഗത്തിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാന്‍ പാര്‍ലമെന്റില്‍ വന്നാല്‍ മതി. ഈ അനുഭവങ്ങള്‍ ഏതൊരു ശുഭാപ്തിവിശ്വാസിയുടെയും മനം കെടുത്തുമെന്നു മാത്രമേ പറയാനുള്ളൂ. പാര്‍ലമെന്റിന് അകത്തെത്തിയാല്‍ ഇടതും വലതും മധ്യവുമൊക്കെ അപ്രത്യക്ഷമാവുന്നു; കോണ്‍ഗ്രസ്സും ബി.ജെ.പിയും ഡി.എം.കെയും ഒക്കെ ഏതാണ്ട് ഒരുപോലെത്തന്നെയാണ് അതിനകത്ത്. പ്രഭാതം മുതല്‍ പാതിരാത്രി വരെ ഭരണത്തിന്റെ ഇടനാഴികളില്‍ നടക്കുന്നത് കാര്യസാധ്യത്തിനുള്ള കാക്കപിടിത്തവും പ്രീണനങ്ങളും മാത്രം; തങ്ങളുടെ താല്‍ക്കാലിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മറ്റാളുകളുടെ പിന്നാലെ പായുകയോ അല്ലെങ്കില്‍ അവര്‍ക്കു പിന്നില്‍നിന്നു വേലവയ്ക്കുകയോ ആണ് രാഷ്ട്രീയരംഗത്തെ ഇന്നത്തെ മുഖ്യ പാര്‍ലമെന്ററിപ്രവര്‍ത്തനം.ശരിക്കുപറഞ്ഞാല്‍ ഇന്ത്യയിലെ രാഷ്ട്രീയനേതൃത്വം ഒരു പ്രത്യേക വര്‍ഗമായി പരിണമിച്ചിരിക്കുന്നു. ഏതു കക്ഷിയിലായാലും അവര്‍ ചില പൊതുതാല്‍പ്പര്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഉദാഹരണത്തിന്, ജുഡീഷ്യറിയില്‍ നിന്നു വിമര്‍ശനം വരുമ്പോള്‍ അവര്‍ ഒന്നിച്ച് എതിരിടും. രാഷ്ട്രീയനേതൃത്വം ഇങ്ങനെ ഒരു വര്‍ഗമായി സംഘടിക്കുമ്പോള്‍ സ്വാഭാവികമായും അതിനെതിരേ മറ്റു ശക്തികള്‍ ഉയര്‍ന്നുവരണം; ജുഡീഷ്യറിപോലെയുള്ള മറ്റു മേഖലകള്‍ കൂടുതല്‍ സ്വതന്ത്രവും ശക്തവുമാവണം. മാധ്യമങ്ങളും അത്തരം സ്വാതന്ത്ര്യം പ്രകടിപ്പിക്കേണ്ടതാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇംഗിതത്തിനെതിരായി ഇന്ത്യയില്‍ ഒരു മാധ്യമം പ്രവര്‍ത്തിച്ച ഒരേയൊരു അനുഭവം മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ: ബോഫോഴ്‌സ് കേസില്‍ രാജീവ് ഗാന്ധിക്കെതിരേ ഇന്ത്യന്‍ എക്‌സ്പ്രസ് രംഗത്തിറങ്ങിയ സന്ദര്‍ഭം. രാജീവ് ഗാന്ധി വ്യാപകമായ ആദായനികുതി റെയ്ഡുകള്‍ ഉപയോഗിച്ചാണു തിരിച്ചടിച്ചത്. പത്രാധിപര്‍ അരുണ്‍ ഷൂരിയെ അറസ്റ്റ് ചെയ്യുമെന്നും ഭരണകൂടം ഭീഷണിപ്പെടുത്തി. എന്നാല്‍ അന്നുപോലും, എക്‌സ്പ്രസ് ഒറ്റയ്ക്കു പോരാടുകയായിരുന്നില്ല. ആര്‍.എസ്.എസും ബി.ജെ.പിയും അന്നു പത്രത്തിനും പത്രാധിപര്‍ക്കും ശക്തമായ പിന്തുണ നല്‍കിയിരുന്നു. അങ്ങനെ യഥാര്‍ഥത്തില്‍, വിപുലമായ ഒരു രാഷ്ട്രീയയുദ്ധത്തില്‍ എക്‌സ്പ്രസ് ഒരു ഉപകരണം മാത്രമായി മാറുകയായിരുന്നു. അന്നു ബോഫോഴ്‌സ് അന്വേഷണങ്ങളില്‍ എക്‌സ്പ്രസുമായി സഹകരിച്ചു പ്രവര്‍ത്തിച്ചയാളാണ് അരുണ്‍ ജെയ്റ്റ്‌ലി. വൈകാതെ വി പി സിങ് പ്രധാനമന്ത്രിയായപ്പോള്‍ ജെയ്റ്റ്‌ലി അഡീഷനല്‍ സോളിസിറ്റര്‍ ജനറലായി അധികാരമേറ്റു. അരുണ്‍ ഷൂരിയാവട്ടെ, വൈകാതെ എങ്ങോട്ടാണു തിരിഞ്ഞത് എന്ന് എല്ലാവര്‍ക്കുമറിയാം. ഇന്നു രണ്ടുപേരും ബി.ജെ.പിയുടെ നേതൃനിരയിലെ പ്രമുഖരാണ്. അപ്പോള്‍ പ്രധാന പ്രശ്‌നം, മാധ്യമങ്ങളുടെ യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റേതാണ്. ഇന്ത്യയില്‍ മുഖ്യധാരാമാധ്യമങ്ങള്‍ അത്തരമൊരു സ്വാതന്ത്ര്യത്തിന്റെ നാലയല്‍പക്കത്തൊന്നും എത്തിയിട്ടില്ല എന്നതാണു വാസ്തവം. നിലവിലെ അവസ്ഥയില്‍ അതിനുള്ള യാതൊരു സാധ്യതയും വിദൂരചക്രവാളത്തില്‍ പോലും തെളിഞ്ഞുകാണുന്നുമില്ല.


ഫ്രീപ്രസ്‌ഡല്‍ഹിബ്ലോഗില്‍ നിന്നും

` ഞങ്ങളുടെ മിക്കവരുടെയും ചങ്കില്‍ കമ്യൂണിസത്തിന്റെ ചോരയുണ്ട്‌ അതോര്‍ക്കാതെയാണ്‌ ഈ സര്‍ക്കാര്‍ കളിക്കുന്നത്‌ ….കാല്‍ചുവട്ടിലെ മണ്ണാണ്‌ മാറിക്കൊണ്ടിരിക്കുന്നതെന്ന്‌ അവരതോര്‍ക്കുന്നില്ല. പാവങ്ങളെ ചവിട്ടിമെതിക്കാനാണ്‌ ഇനിയും തീരുമാനമെങ്കില്‍ അവരതനുഭവിക്കുക തന്നെ ചെയ്യും` …..2008 ഒക്ടോബറില്‍ ഫ്രീപ്രസിന്‌ നല്‍കിയ അഭിമുഖത്തിലെ ചെങ്ങറ സമര നായികയുടെ വാക്കുകളാണിത്‌…..
സമരഭൂമിയിലെ പനിക്കിടക്കയില്‍ കിടന്ന്‌ അന്നിങ്ങനെ പറഞ്ഞത്‌ പ്രീഡിഗ്രി തോറ്റുപൊയൊരു പെണ്ണാണ്‌..
അസാധരണമായ സമരത്തിന്റെ അസാധാരണ നായിക സമരസമിതിയുടെ ജനറല്‍സെക്രട്ടറി സലീനപ്രാക്കാനം….
പനിക്കിടക്കയില്‍ തളര്‍ന്ന്‌ കിടന്നപ്പോഴും അവരുടെ വാക്കുകളില്‍ സമരത്തിന്റെയും രോഷത്തിന്റെയും അഗ്‌്‌നി അണഞ്ഞിരുന്നില്ല..
രണ്ടുവര്‍ഷത്തിനുശേഷം വീണ്ടും ഫ്രിപ്രസ്‌ ആ സമരനായികയെ കണ്ടു..ചെങ്ങറ ഭൂ സമരം നല്‍കിയ പുതിയ രാഷ്ടീയാനുഭവങ്ങളുമായി…അടിച്ചമര്‍ത്തപ്പെടവന്റെ ,അടിമകളാകാന്‍ വിധിക്കപ്പെട്ടവരുടെ മോചനത്തിനായി പക്വതയുള്ള സമരനായികയായി………….
2005 മുതല്‍ പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനു മുമ്പില്‍ നടന്ന 150 ദിവസത്തെ സമരത്തിനിടയിലാണ്‌ ഈ പെണ്‍കുട്ടി സമരമുഖത്തെത്തുന്നത്‌…………കേരളം കണ്ട ഏറ്റവും വലിയ ഭൂസമരത്തിന്റെ നായികസ്ഥാനം അവകാശപ്പെടാതെ സലീന സമരമുഖത്തോട്‌ വിടപറയുകയാണ്‌…….അറിവാണ്‌ സമരായുധമെന്ന തിരിച്ചറിവില്‍…
ഞങ്ങളെ തീവ്രവാദികളാക്കി, ഫണ്ടിങ്‌ സംഘടനകളുടെ ഏജന്റുമാരാക്കി….മരുന്നും ഭക്ഷണവും നിഷേധിച്ചു….ഒടുങ്ങാത്ത പീഡനങ്ങല്‍ തളരാത്ത മനസുമായി പതിനായിരത്തിലധികം പേര്‍ പൊരുതി നിന്നു…വര്‍ഷങ്ങളോളം….എന്നിട്ടെന്തു നേടി. ……
ദലിതര്‍ സമര ജീവികളോ……….?
ചെങ്ങറസമരസമിതിയില്‍ നിന്നും രാജിവച്ച്‌ സലീനപ്രാക്കാനം സംസാരിക്കുന്നു

മൂന്നുവര്‍ഷം നീണ്ട ചെങ്ങറ ഭൂസമരം പരാജയമായതുകൊണ്ടാണോ……സമരസമിതിയില്‍ നിന്നും രാജിവയ്‌ക്കുന്നത്‌. ..?
ഇന്ത്യയില്‍ ദീര്‍ഘകാലമായി നടന്ന ഭൂമസമരമാണ്‌ ചെങ്ങറ സമരം ജനാധിപത്യത്തിന്റെ അറുപതാം വാര്‍ഷീകത്തിലും ദലിതരുടെ ഭൂമി പ്രശനം പരിഹരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ തുടരുകയാണ്‌…ഇതിന്റ ഒരു പരിഹാരം എന്ന നിലക്കാണ്‌ ചെങ്ങറ സമരം തുടങ്ങി ജനാധിപത്യ വ്യവസ്ഥയില്‍ ദലിത്‌ സമൂഹം രാഷ്ടീയ ശാക്തീകരണം നടത്തുക എന്നാതായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ നയത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ കേവല വ്യക്തിരാഷ്ടീയ താല്‍പ്പര്യത്തില്‍ സമരംചെയ്യുന്നവരെ ഏറിഞ്ഞ്‌ കൊടുക്കുകയാണ്‌. അപ്പോള്‍ ഭൂമി പ്രശനത്തിന്‌ പരിഹാരം കാണാന്‍ പറ്റില്ലെന്ന മാത്രമല്ല ഒരു ദലിത്‌ രാഷ്ടീയ ശാക്തീകരണം പരാജപ്പെടുകയും കൂടിചെയുകയാണ അത്‌ കൊണ്ടാണ്‌ സമരസമിതിയില്‍ നിന്ന്‌ രാജിവച്ച്‌ ദലിത്‌ ശാക്തീകരണതത്തിന്‌ മുന്‍തൂക്കം നല്‍കുന്ന ഡി.എച്ച്‌.ആര്‍.എമ്മില്‍ ചേര്‍ന്നത്‌. മുത്തങ്ങ സമരത്തിനുശേഷം ദലിതരുടെ ഭൂമി പ്രശനം വീണ്ടും സജീവ ചര്‍ച്ചയാക്കാന്‍ ചെങ്ങറ ഭൂസമരത്തിനു കഴിഞ്ഞു. അത്‌ കൊണ്ട്‌ ചെങ്ങറസമരം പരാജയമാണെന്ന്‌ പറയാന്‍ കഴിയ്യില്ല.
പ്രതിപക്ഷസംഘടനകളുള്‍പ്പടെ നിരവധി സംഘടനകളുടയും സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും പിന്തുണയുണ്ടായിട്ടും എന്ത്‌ കൊണ്ടാണ ്‌്‌ സമരസഭൂമിയിലെ കുടുബങ്ങള്‍ക്ക്‌ ഭൂമിയെന്നത്‌ ഇപ്പോഴും സ്വപനമായി അവശേഷിക്കുന്നത്‌.
സംഘടനകള്‍ വരുന്നതും പോകുന്നതും ദലിതരുട വോട്ടുബാങ്കുള്‍പ്പെടെ പിന്തുണലക്ഷ്യം വച്ചാണ്‌. ദലിതരുടെ ഭൂമി പ്രശനം പൂര്‍ണ്ണമായി പരിഹരിക്കാന്‍ ദലിതര്‍ ജാനാധിപത്യത്തില്‍ ഒരു അധികാര സമൂഹമായി മാറാതെ കഴിയ്യില്ല. അന്താരാഷ്ടമാധ്യമങ്ങള്‍ വരെ കേരളത്തിലെ ദലിതരുട ഭൂമിവിഷയം സജീവ ചര്‍ച്ചയാക്കിയട്ടും. പൊതുസമൂഹത്തിന്റെ പങ്കാളിത്തം ദലിത്‌ ഭൂമി പ്രശനം പരിഹരിക്കുന്നതിന്‌ ഉണ്ടായിട്ടില്ല. ഭൂമി നല്‍കാന്‍ സര്‍ക്കാരിന്‌ താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ എന്തിന്‌ മൂന്ന്‌ വര്‍ഷക്കാലം നീട്ടികൊണ്ട്‌ പോയി. ഇപ്പോള്‍ ത്രിതല പഞ്ചായത്ത തിരഞ്ഞെടുപ്പ്‌ അടുത്തപോള്‍ ഭൂമി നല്‍കാതെ പട്ടയം നല്‍കി ജനങ്ങളെ വഞ്ചിക്കുന്നത്‌. സെക്രട്ടറിയേറ്റിനു മുന്നിലെ ഒരറ്റധര്‍ണയില്‍ പ്രശനപരിഹാരം കാണുന്ന സര്‍ക്കാര്‍ എന്ത്‌ കൊണ്ട്‌ ചെങ്ങറസരമത്തെ അവഗണിച്ചു. മാറാരോഗങ്ങളും പട്ടിണിയും പകര്‍ച്ചാവ്യാധികളുമായി സ്വന്തം ഭുമിക്കുവേണ്ടിയുള്ള സമരത്തെ അക്രമിച്ചത്‌ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരായിരുന്നു. 58 വര്‍ഷക്കാലം കമ്മ്യൂണിസറ്റ്‌ പാര്‍ട്ടിക്കുവേണ്ടിമാത്രം വോട്ടു നല്‍കിയ ജനതയെയാണ്‌ ഇവര്‍ അക്രമിച്ചതും അഗണിച്ചതും. ദലിതര്‍ എക്കാലവും ദരിദ്രരും അജ്ഞരുമായി കഴിയുന്നതാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാര്‍ക്ക്‌ നേട്ടം. തെറ്റിദ്ധാരണ പരത്തുന്നതിന്‌ വേണ്ടി മാത്രമാണ്‌ പട്ടയമേളകള്‍ നടത്തുന്നത്‌. ഒരു കടലാസിന്റെ വിലപോലുമില്ലാത്ത `ആധികാരികരേഖ`യാണ്‌ ഈ പട്ടയങ്ങള്‍. സര്‍ക്കാരിന്റെ സ്ഥിരം ഏര്‍പ്പെടാണ്‌ ഇത്തരം കബളിപ്പിക്കല്‍. ഒരു കുടുബത്തില്‍ തന്നെ നിരവധി പട്ടയങ്ങളുമായി ഭൂമിയില്ലാതെ ദലിതര്‍ കഴിയുന്നു. ഇത്‌ മൂലമാണ്‌ പട്ടയം കിട്ടിയട്ടും ഭൂമിലഭിക്കാത്ത ഒട്ടനവധി പേര്‍ ചെങ്ങറസമരഭൂമിയിലുണ്ടായിരുന്നു. ജനാധിപത്യമൂല്യങ്ങളെ ദലിതര്‍ക്ക്‌ സ്വായത്തമാക്കുന്നതിനുള്ള അവസരമാണ്‌ സാംസ്‌ക്കാരിക സംഘടനകളും പ്രവര്‍ത്തകരും ഒരുക്കേണ്ടത. എങ്കില്‍ മാത്രമേ ഒരു സബൂര്‍ണ്ണജനാധിപത്യരാജ്യമായി നമ്മുടെ ദേശത്തെ ഉയര്‍ത്താന്‍ കഴിയ്യൂ. സാംസ്‌ക്കാരിക പ്രവര്‍ത്തകരും സംഘടനകളും മാധ്യമങ്ങളുടെയും ആത്മാര്‍ത്ഥമായ പിന്തുണയായിരുന്നു മൂന്നുവര്‍ഷം നീണ്ട്‌ ചെങ്ങറസമരത്തിന്റെ ഊര്‍ജ്ജം.
കേരളത്തിലെ ദലിതരുടെ ഭൂമി പ്രശനം പരിഹരിക്കാന്‍ സമരമാര്‍ഗം പരാജയമാണോ..?
ആറളം ഭൂമിസമരം,മുത്തങ്ങ, ഒടുവില്‍ ദീര്‍ഘകാലമായി നടന്ന ചെങ്ങറ തുടങ്ങിയ കേരളത്തിലെ നിരവധി സമരങ്ങള്‍……ആയുസും അര്‍ത്ഥവും നഷ്ടപ്പെടുത്തിയ സമരങ്ങല്‍ക്കൊടുവില്‍ വാസയോഗ്യമല്ലാത്ത പാഴ്‌ഭൂമികളും കേരളഭൂപടത്തില്ലില്ലാത്ത പട്ടയവും കൈവശാവകാശ രേഖയും അല്ലാതെ എന്ത്‌ നേട്ടമാണ്‌ ദലലിതര്‍ക്ക്‌ ഉണ്ടായത്‌..?
ദലിതര്‍ക്ക്‌ സമരം കൊണ്ട്‌ ഒരു നേട്ടവും ഉണ്ടായിട്ടില്ലേ…. ?
സമരം വിജയിച്ച ഒരുകാലമുണ്ടിയിരുനു അത്‌ മഹാത്മഅയ്യങ്കാളിയുടെ കാലത്തായിരുന്നു. അദ്ദേഹം കവടിയാര്‍ കൊട്ടാരത്തിന്റെ മുന്നില്‍ കൊടിപിടിച്ച്‌ കുത്തിയിരിപ്പ ്‌ സത്യാഗ്രഹങ്ങള്‍ നടത്തിയല്ല സമരങ്ങള്‍ വിജയപ്പിച്ചത്‌. നിഷേധിച്ച അവകാശങ്ങള്‍ സാമൂഹ്യപരമായി നേടിയെടുക്കകയായിരുന്നു. എന്നാല്‍ ജനാധിപത്യത്തില്‍ പൗരസമൂഹമായി ഏകീകരിക്കുക എന്നുള്ളതാണ്‌ ദലിതരുടെ പ്രശനങ്ങളുടെ പരിഹാരമാര്‍ഗം. അത്തരം ഒരു ജനതക്ക്‌്‌ മാത്രമേ സമരത്തിന്റെ ഗുണഭോക്താക്കളായി മാറാന്‍ കഴിയുകയുള്ളു. അല്ലാതെ സമരം ചെയ്യുന്ന ദലിതരെ ഭരണവര്‍ഗം ഒരു ജനതയായിപോലും പരിഗണിക്കില്ല. അതാണ്‌ അമ്പത്തെട്ട്‌ വര്‍ഷക്കാലത്തെ ദലിത്‌ അവകാശ സമരങ്ങളുടെ പരാജയമായി നിലനില്‍ക്കുന്നത്‌. അങ്ങിനെ വിവിധ ദലിത്‌ അവകാശ സമരങ്ങള്‍ ചെങ്ങറ ഭൂമസമരം വരെയായി തുടര്‍ന്ന്‌ നില്‍ക്കുന്നു.
കേരളത്തില്‍ ഇത്രയധികം ദലിത്‌ സംഘടനകളും മറ്റു പ്രസ്ഥാനങ്ങളും ഉണ്ടായിട്ടും തീവ്രവാദ ആരോപണമുള്ള ഡി.എച്ച്‌.ആര്‍.എമ്മിലെന്ത്‌കൊണ്ടാണ്‌ ചേര്‍ന്നത്‌.?
കഴിഞ്ഞ നൂറ്റാണ്ട്‌ വരെ ഭാരതരാജ്യത്തിന്റെ ഭരണഘടന മനുസ്‌മൃതിയും ജാതി സംസ്‌്‌ക്കാരത്തിലെ രാജഭരണവും ആയിരുന്നു. ആക്കാലത്ത ഇന്ത്യയിലെ ആദിമ നിവാസികളായ ദലിതര്‍ ജാതി സംസ്‌ക്കാരതത്തിന്റെ ഇരകളും സര്‍വ്വമനുഷ്യാവകാശങ്ങളും നിഷേധിച്ച ജനതയുമായിരുന്നു. എന്നാല്‍ 1950 മുതല്‍ ഇന്ത്യ സാമൂഹ്യജനാധിപത്യഭരണഘടനയിലൂടെ സമത്വം സ്വാതന്ത്യം സാഹോദര്യം എന്ന അടിസ്ഥാന തത്ത്വത്തില്‍ മാറ്റപ്പെട്ടപ്പോള്‍ ദലിതര്‍ക്ക മറ്റിതരസമുദായത്തിനൊപ്പം പദവി ഉണ്ടായെങ്കിലും കഴിഞ്ഞ 58 വര്‍ഷക്കാലം ജാതി സംസ്‌്‌ക്കാരക്കാരുടെ കപടജനാധിപത്യ ഭരണമാണ്‌ നടന്നത്‌. ഈ ചൂഷണത്തെ തിരിച്ചറിഞ്ഞുകൊണ്ടുളള പ്രവര്‍ത്തനമാണ്‌ മറ്റ്‌ ദലിത്‌ സംഘടനകളില്‍ നിന്നും ഡി.എച്ച്‌.ആര്‍.എമ്മിനെ വ്യത്യസ്‌തമാക്കുന്നത്‌ . ദലിതരെ ജനാധിപത്യമൂല്യത്തിലൂടെ അധികാര പ്രാപ്‌്‌ത്തിവരുത്തുകയും സാംസ്‌ക്കാരിക പൈതൃകത്തിലൂടെ ജാതി സംസ്‌ക്കാരത്തില്‍ നിന്നും വേര്‍ത്തിരിക്കുവാനുള്ള പ്രബോധന പ്രവര്‍ത്തനങ്ങളാണ്‌ ഡി.എച്ച്‌.ആര്‍.എം ലക്ഷ്യമിടുന്നത്‌. ഇന്നലവരെ ജനാധിപത്യവ്യവസ്ഥിതിയിലും ദലിതരെ ചൂഷണം ചെയ്‌തിരുന്ന ജാതിസംസ്‌ക്കാരക്കാരുെട ഭയപ്പാടില്‍ നിന്നും ഉയര്‍ന്നുവന്നതാണ്‌ തീവ്രവാദം എന്ന കെട്ടുക്കഥ. അത്‌ ജാതിമാധ്യമങ്ങള്‍ പ്രചരണ ആയുധമാക്കിയത്‌ ജനാധിപത്യം അതിന്റെ യഥാര്‍ഥ അര്‍ത്ഥത്തിലും വ്യാപ്‌ത്തിയിലും നടക്കാതിരിക്കാനുള്ള ആഗ്രഹം കൊണ്ടാണ്‌. ഇന്ത്യയില്‍ പരിണാമം സൃഷ്ടിച്ച ദലിതരെ തീവ്രവാദികള്‍ എന്ന്‌ വിദേശ ആര്യന്‍മാര്‍ പ്രചരിപ്പിച്ചിട്ടും യാതൊരു തെളിവും വെളിപ്പെടുത്തുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ദലിത്‌ തീവ്രവാദം തെളിയിക്കുന്നവര്‍ക്ക്‌ പത്ത്‌ ലക്ഷം രൂപ സമ്മാനമായി ഡി.എച്ച്‌.ആര്‍.എം പ്രഖ്യാപിച്ചു മാസങ്ങളായിട്ടും ഭീരുക്കളായ ജാതി ഭരണകര്‍ത്താക്കളോ മാധ്യമങ്ങളോ തയ്യാറായിട്ടില്ല. തീവ്രവാദകഥക്ക്‌ ജാതിമേധാവികള്‍ ഒരുക്കിയ വിഭവങ്ങള്‍ ആയിരുന്നു. കോടതി തീപ്പിടുത്തവും ആക്രമണപരബരകളും വര്‍ക്കലകൊലപാതകവും ആരോപ്പിക്കപ്പെട്ടത്‌.
സമരനേതാവ്‌ ളാഹ ഗോപലനുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന്‌ വാര്‍ത്തകളും സമരത്തെ പൊളിക്കാനാണ്‌ സമരസമതി വിട്ടതെന്നും ആരോപണത്തെക്കുറിച്ച്‌…. ?
മുത്തങ്ങസമരത്തിന്റെ ചുവട്‌പിടിച്ചാണ്‌ ചെങ്ങറസമരം തുടങ്ങിയത്‌ ഇതിലൂടെ ദലിത്‌ രാഷ്ട്രീയമുന്നേറ്റമാണ്‌ ലക്ഷ്യമിട്ടത്‌ ഈ നയത്തില്‍ നിന്നുള്ള വ്യതിചലനമാണ്‌ ഭൂസമരസമിയില്‍ നിന്നും എന്നെ പിന്തിരിപ്പിചചത്‌. ളാഹസാറുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഞാന്‍ മറ്റ്‌ സംഘടനയില്‍ ചേര്‍ന്നാല്‍ എങ്ങിനെയാണ്‌ സമരം തകരുക.
ളാഹഗോപാലന്‍ സലീനക്കെതിരെ സാമ്പത്തിക തിരമറിയുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്നണ്ടല്ലോ..?
ളാഹഗോപലന്‍സാറിന്റെ പേരിലാണ്‌ സി.പി.എം സാമ്പത്തീക തിരിമറി ആരോപിച്ചുകൊണ്ടിരിക്കുന്നത്‌. ആ സി.പി.എം നയമാണ്‌ ളാഹഗോപലന്‍സര്‍ ഇപ്പോള്‍ എനിക്കെതിരെ ഏറ്റുപറയുന്നത്‌. ഇതിനു കാരണം സമരഭൂയിലെ അതൃപ്‌തരായ ബഹുഭൂരിപക്ഷം സമര സഹോദരങ്ങളും ഡി.എച്ച്‌.ആര്‍.എമ്മില്‍ അംഗങ്ങളാകാതിരിക്കാനുള്ള ചെറുത്തുനില്‍പ്പാണ്‌ ഈ കള്ളക്കഥ. കഴിഞ്ഞ രണ്ടരവര്‍ഷക്കാലം ഞാന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു എങ്കിലും കേവലം 15 ദിവസം മാത്രമാണ സംഘടനാ പണം കൈകാര്യം ചെയ്‌തത്‌. അത്‌ അദ്ദേഹം അറസറ്റ്‌്‌ ചെയപ്പെട്ട ദിനങ്ങളില്‍ ആയിരുന്നു. ജയില്‍ മോചിതനാശേഷം 2010 ഫെബ്രുവരി 20ന്‌ വിളിച്ചുകൂട്ടിയ പൊതുയോഗത്തില്‍ വച്ച്‌ കണക്ക്‌ അവതരിപ്പിക്കുകയും ബാക്കി തുക സംഘടനാ പ്രസിണ്ടന്റായ ളാഹസാറിന്‌ ഞാല്‍ നല്‍കിയതുമാണ്‌.
വര്‍ഷാവര്‍ഷം കണക്ക്‌ അവതരിപ്പിക്കുക എന്നത്‌ സംഘടനാ ഭരണഘടനാ ചട്ടമാണ്‌ എന്നാല്‍ 2007 ഏപ്രില്‍ 14 ന്‌ ശേഷം ആകെ നടത്തിയ കണക്കെവതരണം ഞാന്‍ കൈകാര്യം ചെയ്‌ത പതിനഞ്ചുദിവസത്തെ സാമ്പത്തീക ഇടപാടുമാത്രമായിരുന്നു.
ചെങ്ങറസമരത്തിന്‌ വിദേശ ഫണ്ട്‌ ലഭിക്കുന്നുണ്ടെന്നും അത്തരം സംഘടനകള്‍ സഹായിച്ചതായും കൈരളിയും ദേശാഭിമാനിയും പറയുന്നു…?
ഒരു വിദേശ സഹായവും സമരത്തിന്‌ ലഭിച്ചതായി അറിയില്ല. സി.പി.എമ്മാണ്‌ ഈ ആരോപണം ഉന്നയിക്കുന്നത്‌ അവര്‍ അത്‌ തെളിയക്കട്ടെ …
സി.പി.എമ്മിനെ സഹായിക്കാനാണ ്‌്‌്‌്‌്‌ ചെങ്ങറ സമരം വിട്ട്‌ ഡി.എച്ച്‌.ആര്‍.എമ്മില്‍ ചേര്‍ന്നതെന്ന്‌ സമരത്തെ സഹായിച്ച ചില സംഘടനകള്‍ക്ക്‌ പരാതിയുണ്ടല്ലോ..?
ചെങ്ങറസമരത്തെ അവരുടെ ഭുമി പ്രശനം പരിഹരിക്കാതെ നീട്ടി കൊണ്ട്‌ പോകുന്നത്‌ സി.പി.എമ്മിന്റെ കുടില തന്ത്രമാണ്‌ എന്നാല്‍ ഈ സി.പി.എമ്മിന്റെ വോട്ടുബാങ്കായ ദലിത്‌ വോട്ട ്‌ ദലിത്‌ രാഷ്ടീയ ശാക്തീകരണത്തിലൂടെ വിള്ളല്‍ വീഴ്‌ത്തിയത്‌ ഡി.എച്ച.ആര്‍.എം ആണ്‌. അത്‌ വരുന്ന തിരഞ്ഞെടുപ്പില്‍ ദലിത്‌ രാഷ്‌്‌ടീയത്തിന്റെ തുടക്കമായി ഭവിക്കാന്‍ പോവുകയാണ്‌. അതിന്‌ നിരന്തരപ്രവര്‍ത്തനം നടത്തുന്ന ഡി.എച്ച്‌.ആര്‍.എം. ദലിത്‌ രാഷ്ടീയത്തിന്റെ മുഖ്യശത്രുവായ സി.പി.എമ്മിനെ സഹായിക്കാനാണ്‌ ഞാന്‍ ഡി.എച്ച്‌.ആര്‍.എമ്മില്‍ ചേര്‍ന്നതെന്നുള്ള പ്രചരണം ജനാധിപത്യം തിരിച്ചറിയാത്ത പമ്പര വിഢികളുടെ സങ്കല്‍പ്പം മാത്രമാണ്‌.
അസാധരണമായ സമരത്തിനു ശേഷം ദലിതര്‍ക്ക്‌ ബോധവല്‍ക്കരണം നടത്തുന്ന സംഘടനയില്‍ ചേര്‍ന്നിട്ട്‌ ഭാവി പരിപാടികള്‍ എന്താണ്‌ ?
ബാസാഹിബ്‌ അംബേദ്‌ക്കര്‍ വിഭാവനം ചെയത്‌ സാമൂഹ്യജനാിപത്യ മൂല്യത്തെക്കുറിച്ച്‌ ദലിതരെ പ്രബുദ്ധരാക്കുക ജനാതിപത്യത്തെ മലിനപ്പെടുത്തുന്ന എല്ലാ ചൂഷണങ്ങളെയും വഴികളെയും തിരച്ചിറിഞ്ഞ്‌ ദലിതരെ അതില്‍ നിന്ന്‌ ജാനാധിപത്യത്തിന്റെ മാതൃകാ സമൂഹമായി പരിവര്‍ത്തിതപ്പെടുത്തക അതിനുവേണ്ടി ഡി.എച്ച്‌.ആര്‍.എമ്മിന്റെ മുഴുാേവന്‍ സമയ പ്രവ്രര്‍ത്തകയായി മുന്നോട്ട്‌ പോകാനാണു തീരുമാനം.

വിനോദ്‌ കെ ജോസ്‌

ഫ്രീകിക്കില്‍ നിന്നു ഗോള്‍ നേടാന്‍ എത്രമാത്രം വൈദഗ്‌ധ്യം വേണ്‌ടിവരുമെന്ന്‌ ഫുട്‌ബോള്‍മല്‍സരം കാണുന്ന ഏതൊരാള്‍ക്കും അറിയാവുന്നതാണ്‌. പ്രതിരോധനിരയ്‌ക്കു കനം കൂടുന്തോറും ഗോളിലേക്കുള്ള അകലമേറുന്തോറും അതു കൂടുതല്‍ വിഷമകരമാവുന്നു. ബനാനാ കിക്കുകള്‍ വഴിയാണു മിക്കപ്പോഴും അത്തരം ഗോളുകള്‍ പിറവിയെടുക്കുക.

നേന്ത്രപ്പഴത്തിന്റെ രൂപത്തിലുള്ള ചാപം വായുവില്‍ സൃഷ്ടിച്ചുകൊണ്‌ട്‌, പ്രതിരോധനിരയുടെ മതിലിനെ അതിവര്‍ത്തിച്ച്‌, ഗോളിയുടെ കരുതലുകളെ തെറ്റിച്ച്‌, പന്ത്‌ വായുവിലുയര്‍ന്ന്‌ ഗോള്‍വലയത്തിലേക്കു താഴ്‌ന്നിറങ്ങണം. എതിര്‍നിരയെ മൊത്തം സ്വന്തം നിലയ്‌ക്കു കബളിപ്പിച്ചുകൊണ്‌ടുവേണം അത്തരമൊരു ഗോള്‍ നേടാന്‍. അതിനു ശാരീരികവും സാങ്കേതികവുമായ ഉന്നതപ്രതിഭ ഒരു കളിക്കാരന്‌ ആവശ്യമാണെന്നതില്‍ സംശയമില്ല. പന്തിന്മേല്‍ ചെലുത്തേണ്‌ട മര്‍ദ്ദം, പന്തിനു കൊടുക്കേണ്‌ട തിരിച്ചില്‍… എല്ലാം അയാള്‍ കൃത്യമായി അറിഞ്ഞിരിക്കണം. ഒട്ടും കൂടുതലാവരുത്‌; ഒട്ടും കുറയാനും പാടില്ല.
1998 ലോകകപ്പ്‌ സന്നാഹമല്‍സരത്തില്‍ ഫ്രാന്‍സിനെതിരേ ബ്രസീലിന്റെ റോബര്‍ട്ടോ കാര്‍ലോസ്‌ അത്തരമൊരു ഗോള്‍ നേടിയിരുന്നു. 2000 യൂറോ കപ്പില്‍ സ്‌പെയിനിനെതിരേ സിനദിന്‍ സിദാന്‍, 2002 ലോകകപ്പ്‌ യോഗ്യതാമല്‍സരത്തില്‍ ഗ്രീസിനെതിരേ ഡേവിഡ്‌ ബെക്കാം, 2002 ലോകകപ്പില്‍ ഇംഗ്ലണ്‌ടിനെതിരേ റൊണാള്‍ഡീഞ്ഞോ… പ്രതിഭയുടെ മുദ്രപതിഞ്ഞവയാണ്‌ ഈ ഗോളുകള്‍. ഇവരെയെല്ലാം ഈ കളിയിലെ അസാമാന്യപ്രതിഭകളായി ലോകം വാഴ്‌ത്തുന്നു; അവരുടെ മാന്ത്രികപ്രകടനങ്ങള്‍ ആസ്വദിക്കുന്നു.
ബനാനാ കിക്കുകള്‍ ഇപ്പോള്‍ ഓര്‍മയിലെത്താനൊരു കാരണമുണ്‌ട്‌. കോളജില്‍ മൂന്നുവര്‍ഷം എന്നോടൊപ്പമുണ്‌ടായിരുന്ന ഒരു സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഓരോ ലോകകപ്പും എന്നിലുണര്‍ത്തുന്നു. ഫുട്‌ബോളിനോടുള്ള നമ്മുടെ അമ്പേ പിഴച്ച സമീപനങ്ങളാണ്‌, പ്രതിഭയുടെ ദാരിദ്ര്യമല്ല, ഇന്ത്യയുടെ അസാന്നിധ്യത്തിനു കാരണമെന്ന്‌ അതെന്നെ ഓര്‍മിപ്പിക്കുന്നു. പാശ്ചാത്യരുടെ സ്വാധീനം നല്ലതോതിലുണ്‌ടായിരുന്ന ഗോവ, കേരളം, പഞ്ചാബ്‌, പശ്ചിമബംഗാള്‍, വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ പ്രതിഭകള്‍ മുഴുവന്‍ ഫുട്‌ബോള്‍ കൊണ്‌ട്‌ തങ്ങള്‍ക്ക്‌ ഒന്നും നേടാനാവില്ലെന്നു തിരിച്ചറിഞ്ഞ നിമിഷം പിന്തിരിഞ്ഞു. രണ്‌ടു കാരണങ്ങളാണ്‌ അവരെ പിന്തിരിപ്പിച്ചത്‌:
കുട്ടികളെയും കൗമാരക്കാരെയും ആവേശംകൊള്ളിക്കുന്ന ഒരു ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ അഭാവമാണ്‌ ഒന്നാമത്തെ കാരണം. അത്തരമൊരു ഫുട്‌ബോള്‍ സംസ്‌കാരമാണ്‌ അവര്‍ക്കു ഭാവിയില്‍ പ്രതീക്ഷ നല്‍കുന്നതും കോച്ചിങ്‌, പരിശീലനക്കളരികള്‍, സ്‌പോണ്‍സര്‍ഷിപ്പ്‌ എന്നിവയിലൂടെ അവരെ കൈപിടിച്ചുനടത്തുന്നതും. ഈ ഫുട്‌ബോള്‍സംസ്‌കാരത്തിന്റെ അഭാവത്തില്‍ ഫുട്‌ബോള്‍മേഖലയില്‍ നടമാടുന്ന അഴിമതിയും സ്വജനപക്ഷപാതവും മറ്റുമാണ്‌ രണ്‌ടാമത്തെ കാരണം. അതോടെ നാശം പൂര്‍ണമാവുന്നു.
കോളജിലെ എന്റെ സഹപാഠി അസാമാന്യപ്രതിഭയായിരുന്നു. ഒരു ദരിദ്രകര്‍ഷകന്റെ മകനായിരുന്നു അവന്‍. നാലുമണിക്കൂര്‍ വയലില്‍ അധ്വാനിച്ചശേഷമാണു കോളജിലെത്തുക. കോളജ്‌ വിട്ടാല്‍ വീണ്‌ടും തൂമ്പയെടുത്ത്‌ മണ്ണിലേക്കുതന്നെ. ഇതിനിടയില്‍ ഇംഗ്ലീഷ്‌ സാഹിത്യവും രാഷ്‌ട്രമീംമാംസയും പഠിക്കുന്നു. ഇടയ്‌ക്കൊക്കെ ഫുട്‌ബോള്‍ കളിക്കും. അവന്റെ യഥാര്‍ഥ പേര്‌ ബിനു എന്നായിരുന്നുവെങ്കിലും റോണു എന്ന പേരിലാണവന്‍ അറിയപ്പെട്ടത്‌. ബ്രസീല്‍ താരം റൊണാള്‍ഡോയോട്‌ സാമ്യമുള്ള കഴിവുകളും ഒരു കായികതാരത്തിന്റെപോലെ മസില്‍ നിറഞ്ഞ, രോമരഹിതമായ ശരീരവും (രോമരഹിതശരീരം മലയാളികള്‍ക്കിടയില്‍ അപൂര്‍വമാണ്‌) ആണ്‌ അവന്‌ ആ പേരു വീഴാന്‍ കാരണം. അനായാസമായി കളിച്ചിരുന്ന അവന്‍ ഒരു ഫ്രീകിക്ക്‌ വിദഗ്‌ധനായിരുന്നു. പ്രശസ്‌തമായ ബനാനാ കിക്കുകള്‍ വഴി 50 മീറ്റര്‍ അകലെ നിന്നുപോലും അവന്‍ ഗോളുകള്‍ നേടിയിരുന്നു. അവന്റെ ശരീരംപോലെ തന്നെ അപൂര്‍വമായിരുന്നു അവന്റെ സിദ്ധിയും. ഒരിക്കല്‍ ഒരു ഒളിംപിക്‌ ഗോള്‍ (കോര്‍ണര്‍കിക്കില്‍ നിന്ന്‌ നേരിട്ട്‌, അതായത്‌ സീറോ ആംഗിളില്‍ നിന്ന്‌ ഗോള്‍ നേടുന്നതിനാണ്‌ ഒളിംപിക്‌ ഗോള്‍ എന്നു പറയുക) പോലും നേടിയിരുന്നു. അസാമാന്യ സ്റ്റാമിനയുള്ള ഒരു യഥാര്‍ഥ അസംസ്‌കൃതപ്രതിഭ തന്നെയായിരുന്നു റോണു. തടിച്ച തുടകളും കാല്‍വണ്ണകളിലെ ദൃഢപേശികളും അവന്റെ തൊഴിലാളിവര്‍ഗ പശ്ചാത്തലത്തില്‍നിന്ന്‌ ഉദ്‌ഭവംകൊണ്‌ടതാണ്‌.
യൂനിവേഴ്‌സിറ്റി ടീമിലേക്ക്‌ റോണു തിരഞ്ഞെടുക്കപ്പെട്ടു. പരിശീലനത്തിന്‌ സ്റ്റൈപ്പന്റോ അലവന്‍സുകളോ ഒന്നുമില്ലാതെ 100 കി.മീ അകലെയുള്ള യൂനിവേഴ്‌സിറ്റി കാംപസിലേക്ക്‌ അവനു പോവേണ്‌ടിയിരുന്നു. യാത്രക്കൂലിക്കും ഭക്ഷണത്തിനുമുള്ള ചെലവുകളും അവന്‍ തന്നെ കണെ്‌ടത്തേണ്‌ടിയിരുന്നു. ഞങ്ങളുടെ താരത്തിനു പെട്ടെന്ന്‌ യാഥാര്‍ഥ്യബോധമുണ്‌ടായി. ഗ്രാമത്തില്‍ വാഴ നടാനും വയലില്‍ കിളയ്‌ക്കാനും അപ്പനെ സഹായിക്കാനായി അവന്‍ മടങ്ങിപ്പോയി.
ഇന്ത്യയിലെ ഫുട്‌ബോള്‍സംസ്‌കാരത്തിന്റെ (അഭാവത്തിന്റെ) പ്രതീകമാണു റോണു. സാവോപോളയിലോ ബ്യൂണസ്‌ അയേഴ്‌സിലോ മാഴ്‌സയിലോ ആയിരുന്നു ജനിച്ചതെങ്കില്‍ കുട്ടിക്കാലത്തുതന്നെ അവന്‍ ശ്രദ്ധിക്കപ്പെടുമായിരുന്നു; സമ്മാനങ്ങളും അഭിനന്ദനങ്ങളും നേടുമായിരുന്നു; ക്രമേണ ഏതെങ്കിലും ക്ലബ്ബുകള്‍ അവനെ കണെ്‌ടത്തുമായിരുന്നു; സൗജന്യ വിദ്യാഭ്യാസവും പരിശീലനവും ഭക്ഷണവും ഒരുപക്ഷേ, കുടുംബത്തിനു ചെറിയ അലവന്‍സ്‌ വരെ നേടുമായിരുന്നു. ഏറ്റവും ചുരുങ്ങിയത്‌ അവന്‌ അവിടെ ഒരവസരം ലഭിക്കുമായിരുന്നു.
ക്രിക്കറ്റ്‌ ഒഴികെ ഒരു കളിയിലും യഥാര്‍ഥ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ ഇന്ത്യ വിജയിച്ചിട്ടില്ല. നമ്മുടെ കായികഭരണം അഴിമതി നിറഞ്ഞതും കഴിവുകെട്ടതുമാണ്‌. നമ്മുടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും കായികാധ്യാപകരും താല്‍പ്പര്യമില്ലാത്തവരും പ്രചോദനമില്ലാത്തവരുമാണ്‌. എല്ലാറ്റിനും പുറമെ കായികരംഗത്തെ സംബന്ധിച്ച ഒരു സമഗ്രവീക്ഷണം സര്‍ക്കാരിനുമില്ല. ഈ ഭഗീരഥപ്രയത്‌നത്തിനു പ്രാഥമികമായി വേണ്‌ടത്‌ എവിടെനിന്നു പ്രതിഭകളെ കണെ്‌ടത്താന്‍ കഴിയുമെന്നതിനെക്കുറിച്ചുള്ള ശരിയായ ധാരണയാണ്‌. ലോകോത്തരകളിക്കാരെ വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ ഘടനകളും രൂപപ്പെടണം.
തൊഴിലാളിവര്‍ഗസമൂഹത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു പ്രസ്ഥാനമായിരുന്നു എക്കാലത്തും ഫുട്‌ബോള്‍. തെരുവോരങ്ങളില്‍ നിന്ന്‌, തോട്ടങ്ങളില്‍ നിന്ന്‌, നാറുന്ന കടലോരങ്ങളില്‍ നിന്ന്‌, വൃത്തികെട്ട ചേരികളില്‍ നിന്നാണ്‌ കളിക്കാര്‍ എക്കാലത്തും ഉയര്‍ന്നുവന്നിട്ടുള്ളത്‌. നോക്കുക- ഡേവിഡ്‌ ബെക്കാം: അടുക്കളപ്പണിക്കാരന്റെയും ബാര്‍ബര്‍ ജോലിക്കാരിയുടെയും മകന്‍. റോബര്‍ട്ടോ കാര്‍ലോസ്‌: സാവോപോളോയിലെ തോട്ടംതൊഴിലാളിയുടെ മകന്‍.
പെലെ: തൂപ്പുകാരന്റെ മകന്‍. ട്രഡ്‌ കൊറോ കോസിലെ ചേരിയില്‍ വളര്‍ന്നു. റൊണാള്‍ഡീഞ്ഞോ: പോര്‍ട്ടോ അലിഗ്രെയിലെ ഒരു ദരിദ്ര വെല്‍ഡറുടെ മകന്‍. മറഡോണ: മേസ്‌തിരിപ്പണിക്കാരന്റെ മകന്‍. ബ്യൂണസ്‌ അയേഴ്‌സിലെ ചേരിയില്‍ വളര്‍ന്നു.
റൊണാള്‍ഡോ: റിയോഡീ ജനീറോയിലെ ഫാക്ടറിത്തൊഴിലാളിയുടെ മകന്‍. ലൂയി ഫിഗോ: ലിസ്‌ബണിലെ ഒരു തയ്യല്‍ക്കാരിയുടെ മകന്‍. സിനദിന്‍ സിദാന്‍: കുടിയേറ്റക്കാരുടെ കോളനിയിലെ ഒരു വെയര്‍ഹൗസ്‌ തൊഴിലാളിയുടെ മകന്‍.
പോയവര്‍ഷത്തെ താരം ലയണല്‍ മെസ്സി സാന്താ ഫെയിലെ ഒരു തൂപ്പുകാരിയുടെ മകനാണ്‌. ഈ ചരിത്രം ഈ കളിയെക്കുറിച്ച്‌ എന്തോ ചിലതു വെളിപ്പെടുത്തുന്നുണ്‌ട്‌.
മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും പൂനെയില്‍ ഫുട്‌ബോള്‍കളികള്‍ നടത്താന്‍ പോവുന്നതായി കേള്‍ക്കുന്നുണ്‌ട്‌. ഒരുപക്ഷേ, നഗരകേന്ദ്രങ്ങളില്‍ ആ കളിയോടുള്ള താല്‍പ്പര്യം മുതലെടുക്കാനായിരിക്കും ഇത്‌. അല്ലാതെ ഒരു യഥാര്‍ഥ ഫുട്‌ബോള്‍ വിപ്ലവത്തിനു തുടക്കംകുറിക്കാനല്ല. നഗരകേന്ദ്രങ്ങളിലെ ആഡംബര സ്‌കൂളുകളില്‍ വിദേശ കോച്ചുകള്‍ വന്നു നടത്തിയിട്ടുള്ള ശ്രമങ്ങള്‍ മുമ്പുണ്‌ടായിട്ടുണ്‌ട്‌. ഏതാനും ആഴ്‌ചകള്‍ നീളുന്ന പരിശീലനപരിപാടികള്‍ നടത്തി പ്രാദേശികപങ്കാളികളുടെ പ്രീതി നേടി അടുത്ത വണ്‌ടിക്ക്‌ അവര്‍ സ്ഥലംവിടും.
എന്നാല്‍, ഇത്തരം പ്രസ്ഥാനങ്ങള്‍ക്കു ദൃഢമായ വേരുകളുണ്‌ടാവേണ്‌ടിയിരുന്ന വര്‍ഗങ്ങള്‍ക്കിടയില്‍, തൊഴിലാളിവര്‍ഗ-ദലിത്‌ മേഖലകളില്‍ പ്രചോദകഘടകങ്ങളായ ഭാസുരമായ ഭാവി, നല്ല ഭക്ഷണം, സാമൂഹികസുരക്ഷിതത്വം തുടങ്ങിയവയൊന്നും ലഭ്യമല്ല. സജീവമായ ഒരു കായികസംസ്‌കാരത്തിന്റെ അഭാവത്തെയാണിതു സൂചിപ്പിക്കുന്നത്‌. കൊക്കകോലയോ അഡിഡാസോ ഈ തലങ്ങളില്‍ പ്രവര്‍ത്തിക്കില്ല. കളി കാര്യമാവുമ്പോള്‍ മാത്രമാണ്‌ അവരെത്തുക. 20 വര്‍ഷമെങ്കിലും മുന്നില്‍ക്കണ്‌ടുകൊണ്‌ടുള്ള ഒരു പദ്ധതിയാണ്‌ ആരോഗ്യകരമായ ഫുട്‌ബോള്‍സംസ്‌കാരം വ്യാപിപ്പിക്കാനാവശ്യമായിട്ടുള്ളത്‌. ഇതിന്‌ ഉത്തരവാദപ്പെട്ട അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍, നിലനില്‍ക്കുന്ന സ്ഥിതിയില്‍ തന്നെ തൃപ്‌തരാണ്‌. ബ്രിട്ടീഷ്‌, പോര്‍ച്ചുഗീസ്‌, ഫ്രഞ്ച്‌ തുടങ്ങിയ കൊളോണിയല്‍ശക്തികളില്‍നിന്നു നമുക്കു ലഭിച്ച ഫുട്‌ബോള്‍പാരമ്പര്യം ക്ഷയിക്കുന്നതിനു സാക്ഷികളായിരിക്കുക മാത്രമാണവര്‍. സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ സ്ഥാനമുള്ള, സ്വപ്‌നം കാണാനും അതുമായി ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോവാനും പദ്ധതികള്‍ നടപ്പാക്കാനും കഴിയുന്ന ആളുകളെയാണു നമുക്കു വേണ്‌ടത്‌. ആഫ്രിക്കന്‍രാജ്യങ്ങളും ചൈനയും കഴിഞ്ഞ ഏതാനും ദശകങ്ങളായി ചെയ്‌തുകൊണ്‌ടിരിക്കുന്നത്‌ അതാണ്‌.
അന്താരാഷ്ട്ര കായികമല്‍സരങ്ങളില്‍ ഇന്ത്യക്കു പങ്കെടുക്കാനാവാത്തതില്‍ 110 കോടി ജനങ്ങളുടെ ഈ രാജ്യത്തെ ഓരോ പൗരനും പരിതപിക്കാറുണ്‌ട്‌. ഈ വര്‍ഷം അതു ഫുട്‌ബോളിനെ ചൊല്ലിയായിരുന്നു. ഇന്ത്യയിലെ ഒരു ജില്ലയുടെ വലുപ്പം മാത്രമുള്ള രാജ്യങ്ങള്‍ വരെ ലോകകപ്പില്‍ പങ്കെടുത്തു. നമ്മള്‍ 133ാം സ്ഥാനത്തു നില്‍ക്കുന്നു. ഇന്ത്യക്കാര്‍ പതിവായി ലജ്ജിതരാവാറുള്ള മറ്റൊരു സന്ദര്‍ഭം ഒളിംപിക്‌സാണ്‌. ഷൂട്ടിങ്‌, ബോക്‌സിങ്‌ തുടങ്ങിയ അപൂര്‍വം വ്യക്തിഗത ഇനങ്ങളിലല്ലാതെ ഇന്ത്യ തിളങ്ങുന്ന ഒരിനംപോലുമുണ്‌ടാവാറില്ല. അത്‌ലറ്റിക്‌സില്‍ നമ്മള്‍ ഇതുവരെ ഒരു മെഡല്‍പോലും, ഒരു ഓട്ടുമെഡല്‍ പോലും നേടിയിട്ടില്ല

ഹിമാംശു കുമാര്‍
(ദന്തെവാദയിലെ സ്ഥിതിയെക്കുറിച്ചു ഹിമാംശു കുമാര്‍
മുംബൈ പ്രസ്‌ക്ലബ്ബില്‍
നടത്തിയ പ്രഭാഷണം)
മാധ്യമങ്ങളിലൂടെ ഇന്നു പൊതുസമൂഹത്തിനു കിട്ടിക്കൊണ്ടിരിക്കുന്ന ചിത്രം മാവോവാദികള്‍ വഷളരും അതേസമയം ഭരണകൂടം വളരെ നല്ലതുമാണെന്നാണ്‌. എന്നാല്‍, ദന്തെവാദയിലെ ആദിവാസികളോട്‌ ചോദിക്കുക. വ്യത്യസ്‌തമായ ചിത്രമാണ്‌ ലഭിക്കുക. ഞാന്‍ ചില രാഷ്ട്രീയ നേതാക്കളോട്‌ പറഞ്ഞു: “നിങ്ങള്‍ മാവോവാദികളെപ്പറ്റി അവരുടെ ഇരകളെന്നു നിങ്ങള്‍ പറയുന്ന ആദിവാസികളോട്‌ ചോദിക്കുക. നിങ്ങള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കളാണ്‌. ജനങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും നിങ്ങള്‍ ജനങ്ങളെ സ്‌നേഹിക്കുന്നുവെന്നുമാണല്ലോ കരുതേണ്‌ടത്‌. എന്നാല്‍, ജനങ്ങള്‍ നിങ്ങളെ വെറുക്കുകയും മാവോവാദികളെ സ്‌നേഹിക്കുകയും ചെയ്യുന്നുവെങ്കില്‍ എന്താണ്‌ കാരണമെന്നു കണെ്‌ടത്തണം.”
ഞാന്‍ അഹിംസയിലാണ്‌ വിശ്വസിക്കുന്നത്‌. ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെപ്പറ്റിയും ക്ഷേമപദ്ധതികളെപ്പറ്റിയും ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്‌ടി പോരാടുന്നതിനെപ്പറ്റിയുമൊക്കെ ഗ്രാമീണരില്‍ അവബോധമുണര്‍ത്താനാണ്‌ കഴിഞ്ഞ 17 വര്‍ഷം ഞാന്‍ പ്രവര്‍ത്തിച്ചത്‌. മാവോവാദികള്‍ തോക്കെടുത്തിരിക്കുന്നതിനാല്‍ അഹിംസയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ്‌ ഞങ്ങള്‍ അവിടെ പോയത്‌. എന്നാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ മാവോവാദികള്‍ എന്നാണ്‌ ഞങ്ങളെയും വിളിക്കുന്നത്‌. അങ്ങനെയാണ്‌ ഭരണകൂടം പ്രവര്‍ത്തിക്കുക. പിന്തിരിയാന്‍ ഇടമില്ലാത്തവിധം അവര്‍ നിങ്ങളെ മതിലിനിരികിലേക്കു തള്ളിനീക്കും. ഉപദ്രവിക്കും. പിന്നെ മാവോവാദി എന്നു വിളിക്കും.
ദന്തെവാദയില്‍ ഉണ്‌ടായിരുന്ന 17 വര്‍ഷവും ആദിവാസികള്‍ക്കിടയില്‍ മാവോവാദികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു ഞാന്‍ കാണുകയായിരുന്നു. ഒരു കെട്ട്‌ വിറകെടുത്തതിന്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ ആദിവാസിസ്‌ത്രീയെ ശിക്ഷിക്കുന്നത്‌ അവളെ ബലാല്‍സംഗം ചെയ്‌തിട്ടാണ്‌! മൂന്നു രൂപ പിഴയടച്ചില്ലെങ്കില്‍ 300 രൂപ ഈടാക്കും.
ഈ അവസ്ഥയിലാണ്‌ 1980കളില്‍ മാവോവാദികള്‍ അവിടെ വരുന്നത്‌. അവര്‍ വനംവകുപ്പുദ്യോഗസ്ഥരെ പിടികൂടി മരത്തില്‍ കെട്ടിയിടും. എന്നിട്ട്‌ ആദിവാസികളോട്‌ അയാളെ തല്ലാന്‍ പറയും. അന്നാണ്‌ തനിക്കും ചിലതൊക്കെ സാധിക്കുമെന്ന്‌ ആദിവാസി ആദ്യമായി മനസ്സിലാക്കിയത്‌. ഉദ്യോഗസ്ഥരെ ശിക്ഷിച്ചുകൊണ്‌ട്‌ ഭരണകൂടമായിരുന്നു അവരെ ശക്തിപ്പെടുത്തേണ്‌ടിയിരുന്നത്‌.
പോലിസിനു നേരെയും നിരപരാധികളായ പൗരജനങ്ങല്‍ക്കു നേരെയുമുള്ള മാവോവാദി ആക്രമണങ്ങളെക്കുറിച്ചു നിങ്ങള്‍ പറയുന്നു. അക്രമസംഭവങ്ങളെ ആഴത്തില്‍ പഠിച്ചാല്‍ മാത്രമേ അവയെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഒരു സ്‌പെഷ്യല്‍ പോലിസ്‌ ഓഫിസര്‍ കൊല്ലപ്പെട്ടാല്‍ സര്‍ക്കാര്‍ പറയും: “ഇതാ ഒരു നിരപരാധിയായ പൗരന്‍ കൊല്ലപ്പെട്ടിരിക്കുന്നു.” മാധ്യമങ്ങള്‍ അതു നാടെങ്ങും പ്രചരിപ്പിക്കും. വൃദ്ധനായ ഒരാദിവാസി കൊല്ലപ്പെട്ടാല്‍ “മാവോവാദി ഏരിയാ കമാന്‍ഡര്‍ കൊല്ലപ്പെട്ടു”വെന്നാണ്‌ സര്‍ക്കാര്‍ പറയുക. നിതാന്തഭീതിയിലാണ്‌ ആദിവാസികള്‍ കഴിയുന്നത്‌. കാട്ടിലും മലയിലും അവര്‍ക്ക്‌ ഒളിച്ചുകഴിയേണ്‌ടിവ ന്നിരിക്കുന്നു. തങ്ങള്‍ ഒളിച്ചിരിക്കുന്ന വിവരം ഈ മനുഷ്യന്‍ പോലിസിനെ അറിയിക്കുമെന്ന്‌ അവര്‍ക്കു തോന്നിയാല്‍…?
എനിക്ക്‌ ഒരിക്കല്‍ ഒരനുഭവമുണ്‌ടായി. വനത്തില്‍ തകര്‍ന്നുവീണ ഒരു ഹെലികോപ്‌റ്ററില്‍ നിന്നു രക്ഷപ്പെട്ടവരെ കണെ്‌ടത്താന്‍ സര്‍ക്കാര്‍ എന്റെ സഹായം തേടി. വനത്തിലേക്കു പോവാന്‍ അവര്‍ക്കു ഭയമായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ ആകെ പരിഭ്രാന്തരായിരുന്നു. ചര്‍ച്ചകള്‍ക്കുശേഷം ഞാന്‍ സമ്മതിച്ചു. എന്നാല്‍, പോലിസ്‌ എന്നെ ചതിച്ചു. വനത്തിലേക്ക്‌ എന്നെ പിന്തുടരില്ലെന്ന്‌ അവര്‍ വാക്കു തന്നിരുന്നു. എന്നാല്‍, അവര്‍ അതുതന്നെ ചെയ്‌തു. അതും അവരുടെ പതിവുരീതിയില്‍ തന്നെ. വഴിനീളെ അവര്‍ കോഴി, ആട്‌, മദ്യം എല്ലാം മോഷ്ടിച്ചു. മാവോവാദികള്‍ കരുതി ഞാനാണ്‌ പോലിസിനെ കൊണ്‌ടുവന്നതെന്ന്‌. അവരെന്നെ പിടിച്ചു മരത്തില്‍ കെട്ടിയിട്ടു. സത്യം മനസ്സിലാക്കിയില്ലായിരുന്നുവെങ്കില്‍ അവര്‍ എന്റെ കഥ കഴിക്കുമായിരുന്നു.
മൂന്നു ദിവസം എനിക്ക്‌ ആ ഗ്രാമത്തില്‍ താമസിക്കേണ്‌ടിവന്നു. 40 വയസ്സിനു മേലെ പ്രായമുള്ള ഒരാള്‍ പോലും ആ ഗ്രാമത്തിലില്ല. അതില്‍ കൂടുതല്‍ ആയുസ്സ്‌ അവര്‍ക്കുണ്‌ടായിരുന്നില്ല. പ്രകടമായും പോഷകാഹാരക്കുറവുള്ളവരായിരുന്നു കുഞ്ഞുങ്ങള്‍. എട്ടു വയസ്സുള്ള ഒരു കുട്ടിയായിരുന്നു ഞങ്ങളുടെ കാവല്‍ക്കാരന്‍. അവന്‌ ഒരു തൊപ്പിയും വിസിലുമുണ്‌ട്‌.
ഞാന്‍ അവനോട്‌ ചോദിച്ചു: “എപ്പോഴാണ്‌ പോലിസ്‌ അവസാനമായി അവിടെ വന്നത്‌?”
“രണ്‌ടു വര്‍ഷം മുമ്പ്‌.”
“അവരിവിടെ എന്താണ്‌ ചെയ്‌തത്‌?”
“അവര്‍ 40 വീടുകള്‍ക്കു തീവച്ചു. മൂന്നുപേരെ കൊന്നു. അവിടെ നില്‍ക്കുന്ന ആ സ്‌ത്രീയെ ബലാല്‍സംഗം ചെയ്‌തു.”
ബൈലാദിലക്കു തൊട്ടുപിന്നിലാണ്‌ ഈ ഗ്രാമം. കല്‍ക്കരിപ്പൊടിയില്‍ ആ ഗ്രാമം മുങ്ങിയിരിക്കുന്നു. അവിടെയൊരു വിദ്യാലയമോ ആശുപത്രിയോ ഒന്നുമില്ല. ഇതാണ്‌ വികസനത്തിന്റെ ഇന്ത്യന്‍ മാതൃക.
മാവോവാദികളോട്‌ അക്രമം ഉപേക്ഷിക്കാന്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെടണമെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. സേനയോട്‌ അക്രമം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയെന്നാണ്‌ ഞങ്ങള്‍ക്കു സര്‍ക്കാരിനോട്‌ പറയാനുള്ളത്‌. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ള പരാതികളില്‍ പ്രഥമവിവര റിപോര്‍ട്ടെങ്കിലും രജിസ്‌റ്റര്‍ ചെയ്യാന്‍ തയ്യാറാവുക. അതിനുപോലും തയ്യാറാവാതെ അക്രമത്തെ അപലപിക്കണമെന്ന്‌ ആവശ്യപ്പെടുകയാണ്‌.
കഴിഞ്ഞ അഞ്ചു വര്‍ഷമായി എന്താണ്‌ നിങ്ങളുടെ പ്രശ്‌നമെന്ന്‌ ആദിവാസികളോട്‌ അന്വേഷിക്കാനായി ഒരു നേതാവും ദന്തെവാദയില്‍ വന്നിട്ടില്ല. അതുകൊണ്‌ട്‌ ആദിവാസികളെ ഡല്‍ഹിക്കു കൊണ്‌ടുപോയി നേതാക്കളോട്‌ സംസാരിക്കാമെന്നു ഞാന്‍ വിചാരിച്ചു. പരിക്കേറ്റ ആദിവാസികളെയും കൊണ്‌ട്‌ ഞാന്‍ കോണ്‍സ്‌റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചെന്നു. ഒന്നും സംഭവിച്ചില്ല. അതാണ്‌ നഗരത്തില്‍ വസിക്കുന്നവരുടെ ഇന്നത്തെ അവസ്ഥ.
ഗ്രാമത്തില്‍ എന്തു സംഭവിക്കുന്നുവെന്ന്‌ അവര്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ക്കാണ്‌ സമാധാനം വേണ്‌ടത്‌. ജീവിതസുഖങ്ങളുള്ളത്‌ അവര്‍ക്കാണ്‌. തങ്ങളുടെ സുഖജീവിതത്തിനു കോട്ടംവരാതിരിക്കാനാണ്‌ അവര്‍ സമാധാനം ആഗ്രഹിക്കുന്നത്‌. എന്നാല്‍, അക്രമങ്ങള്‍ക്കിരയാവുന്നവര്‍ നീതിക്കാണ്‌ പ്രഥമ പരിഗണന നല്‍കുന്നത്‌. “നീതിയില്ലാത്തിടത്തു സമാധാനമുണ്‌ടാവില്ല” എന്നു വിനോബഭാവെ പറഞ്ഞിട്ടുണ്‌ട്‌. എന്നാല്‍, സര്‍ക്കാര്‍ നീതിയെക്കുറിച്ചുമാത്രം ഒന്നും പറയുന്നില്ല.
ലക്ഷക്കണക്കിനു പൗരന്‍മാര്‍ ആയുധമെടുത്തിരിക്കുന്നത്‌ എന്തുകൊണ്‌ട്‌? നമ്മള്‍ മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക്‌ ഇതൊരു സമസ്യയാണ്‌. നമ്മള്‍ നഗരത്തിലാണ്‌ ജീവിക്കുന്നത്‌. പോലിസ്‌ നമുക്കു വേണ്‌ടിയാണ്‌. സര്‍ക്കാര്‍ നമുക്കു വേണ്‌ടിയാണ്‌. മറുവശത്തുള്ളവര്‍ക്കു പോലിസില്ല, സര്‍ക്കാരില്ല. അവര്‍ക്കു തിന്നാന്‍ പോലും ഒന്നുമില്ല. അവരാണ്‌ ആയുധമെടുത്തിരിക്കുന്നത്‌. കാലങ്ങളായി അവരില്‍നിന്ന്‌ എല്ലാം കവരുകയായിരുന്നു. ഇവിടെയൊരു സമൂഹഘടനയുണ്‌ട്‌. അവര്‍ അതിനു പുറത്താണ്‌. അതവരുടെ യുദ്ധമാണ്‌. ഭൂമി ആരുടേതെന്നു ചോദിച്ചാല്‍ നമ്മളെല്ലാവരുടേതും എന്നാവും നിങ്ങള്‍ നല്‍കുന്ന ഉത്തരം. എങ്കിലും ഇവിടെ കുറച്ചു പേര്‍ക്കു വളരെ കൂടുതലുണ്‌ട്‌. കുറേയധികം ആളുകള്‍ക്ക്‌ ഒന്നുമില്ല. ഇതാണ്‌ യാഥാര്‍ഥ്യം.
അസമത്വം ഈ വ്യവസ്ഥയില്‍ സഹജമാണ്‌. ആര്‍ക്കാണോ കൂടുതല്‍ വിഭവങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്നത്‌, അവര്‍ ശക്തരാവുന്നു. അതു നമ്മുടെ വ്യവസ്ഥയുടെയും രാഷ്ട്രീയവ്യവസ്ഥയുടെയും ഭാഗമായിരിക്കുന്നു. നമ്മുടെ സമ്പദ്‌ക്രമം അതിനെ പിന്തുണയ്‌ക്കുന്നു. നമ്മുടെ സാമൂഹികഘടനയുടെ അടിസ്ഥാനം ഇതാണ്‌. ഈ ഘടനയാണ്‌ ധനികരെ ധനികരായും ദരിദ്രരെ ദരിദ്രരായും നിലനിര്‍ത്തുന്നത്‌. ഈ ഘടനയില്‍ നമ്മള്‍ തൃപ്‌തരുമാണ്‌. എന്നാല്‍, അതിന്റെ ഭാരം പേറുന്നവരുടെ കാര്യമോ? ഘടനാപരമായ അക്രമങ്ങള്‍ക്കെതിരാണ്‌ ഈ പോരാട്ടം. എല്ലാവരും തുല്യരാവുന്ന നിലയിലേക്ക്‌ സാമൂഹികഘടന മാറുന്നതുവരെ ഇത്‌ അവസാനിക്കുകയുമില്ല.
ദുരിതം പേറുന്നവര്‍ പൊരുതും. ഇതു ദരിദ്രരുടെ പോരാട്ടമാണ്‌. മാവോവാദികള്‍ അതിനൊപ്പംചേര്‍ന്നുവെന്നേയുള്ളൂ. ഈ പോരാട്ടത്തെ സൈന്യത്തെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വിചാരിക്കുന്നുവെങ്കില്‍ അവര്‍ക്കു തെറ്റി. തീവ്രമായ അടിച്ചമര്‍ത്തല്‍ ചിലപ്പോള്‍ പോരാളികളുടെ വീര്യം വര്‍ധിപ്പിച്ചേക്കാം. ആദിവാസികളാണ്‌ ഏറ്റവും ദുര്‍ബലര്‍. സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്‌ ആദിവാസികളുടെ വംശഹത്യയാണ്‌. ഇതാണ്‌ ആധുനിക നാഗരികതയുടെ പ്രയാണപാത. നിങ്ങള്‍ക്കു ലക്ഷക്കണക്കിനു മനുഷ്യരെ കൊല്ലാന്‍ കഴിയും. പക്ഷേ, അവര്‍ ഉയിര്‍ത്തെഴുന്നേറ്റു നിങ്ങള്‍ക്കെതിരേ തിരിയുമ്പോള്‍ നിങ്ങള്‍ക്കു സ്വയം രക്ഷിക്കാന്‍ കഴിയില്ല.
അക്രമത്തിന്റെയും അരാജകത്വത്തിന്റെയും വിത്തുകളാണ്‌ നിങ്ങള്‍ വിതയ്‌ക്കുന്നത്‌. സാല്‍വാജുദൂമിനു മുമ്പ്‌ മാവോവാദികളുടെ എണ്ണം 5000 ആയിരുന്നു. സാല്‍വാജുദൂമിനു ശേഷം 1,10,000 ആയി. 22 ഇരട്ടി വര്‍ധനവ്‌! ഓപറേഷന്‍ ഗ്രീന്‍ഹണ്‌ടിനു ശേഷം അവശേഷിക്കുന്ന ഓരോ ആദിവാസിയും പൂര്‍ണസമയ മാവോവാദി ആയിരിക്കും.
സുരക്ഷാസേനകളിലുള്ള ചെറുപ്പക്കാരെക്കുറിച്ച്‌ എനിക്കു വേദനയുണ്‌ട്‌. പോലിസിലോ അര്‍ധസൈനിക ദളങ്ങളിലോ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ അവര്‍ പട്ടിണി കിടന്നു മരിക്കുമായിരുന്നു. ഇപ്പോഴും അവരുടെ മരണം ഉറപ്പായിരിക്കുന്നു. കോര്‍പറേറ്റ്‌ കമ്പനികള്‍ക്കു ലാഭം കൊയ്യാനായി എന്തിനാണ്‌ ചെറുപ്പക്കാരെ മരണത്തിലേക്കു പറഞ്ഞയക്കുന്നത്‌. വന്‍ കുത്തകകള്‍ക്കു ലാഭമുണ്‌ടാക്കാനായി യുവാക്കളെ തമ്മിലടിപ്പിക്കുകയാണ്‌. ഞാന്‍ നിങ്ങളോട്‌ അപേക്ഷിക്കുകയാണ്‌: ബസ്‌തറിലേക്കു വരുക. ആദിവാസികള്‍ക്കൊപ്പം നില്‍ക്കുക.

,  Dantewada, vcadantewada@gmail.com, Mobile – 09425260031

സുമന്താ ബാനര്‍ജി
കഴിഞ്ഞവര്‍ഷം സപ്‌തംബറിലാണ്‌ സെമിനാര്‍ മാസിക അതിന്റെ 50ാം വര്‍ഷത്തിലേക്കു പ്രവേശിച്ചത്‌. ആ വേളയില്‍, കഴിഞ്ഞ അഞ്ചു പതിറ്റാണ്‌ടില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവ ചേര്‍ത്ത്‌ അവര്‍ ഒരു ഗ്രന്ഥം പുറത്തുകൊണ്‌ടുവരുകയുണ്ടായി. എഡിറ്റര്‍ വിഷമം പിടിച്ച ഒരു ചുമതലയാണ്‌ ഏറ്റെടുത്തത്‌: ദീര്‍ഘമായ ഒരു കാലയളവിലെ വിവിധ ലേഖനങ്ങളില്‍നിന്ന്‌ 60 എണ്ണം തിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കല്‍ എളുപ്പമല്ല. രാജ്യം കഴിഞ്ഞ അരനൂറ്റാണ്‌ടില്‍ കടന്നുപോയ വിവിധ ഘട്ടങ്ങളുടെ നഖചിത്രങ്ങള്‍ കൂടിയാണ്‌ ഈ ലേഖനങ്ങളില്‍ നിഴലിക്കുന്നത്‌.
ബദല്‍ പത്രപ്രവര്‍ത്തനത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ മാതൃകയാണു സെമിനാര്‍. അമ്പതുകളുടെ അവസാനത്തില്‍ രാജ്‌ ഥാപ്പറും രമേഷ്‌ ഥാപ്പറും ചേര്‍ന്ന്‌ അതു പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ച വേളയില്‍ ഒരു ശൂന്യതയില്‍നിന്നു തുടങ്ങുകയായിരുന്നില്ല ഇരുവരും. ആ കാലത്ത്‌ ഇടതുപക്ഷമുദ്രയുള്ള വ്യത്യസ്‌തമായ നിരവധി ആനുകാലികങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുറത്തുവരാന്‍ തുടങ്ങിയിരുന്നു. കോര്‍പറേറ്റ്‌ നിയന്ത്രിത മുഖ്യധാരാമാധ്യമങ്ങളെ വെല്ലുവിളിച്ചുകൊണ്‌ടാണ്‌ അവ രംഗത്തുവന്നത്‌. അതേസമയം, ഔദ്യോഗിക കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ജിഹ്വകളില്‍ നിന്നും സ്വതന്ത്രമായ ഒരു നിലപാടാണ്‌ അവയൊക്കെയും സ്വീകരിച്ചുവന്നത്‌. ബ്രിട്ടനില്‍ ഡെയ്‌ലി വര്‍ക്കറും ഇന്ത്യയില്‍ പീപ്പിള്‍സ്‌ ഏജും അത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ പ്രസിദ്ധീകരണങ്ങളായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയബോധമുള്ള പത്രപ്രവര്‍ത്തകരും അക്കാദമിക പ്രവര്‍ത്തകരും രാഷ്ട്രീയ-സാമ്പത്തികപ്രശ്‌നങ്ങളെ അവലോകനം ചെയ്യുന്ന പ്രസിദ്ധീകരണങ്ങള്‍ അക്കാലത്ത്‌ ആരംഭിച്ചിരുന്നു. 1949ല്‍ അമേരിക്കയില്‍നിന്ന്‌ അത്തരമൊരു പുരോഗമന ഗ്രൂപ്പിന്റെ ശ്രമഫലമായാണു മന്ത്‌ലി റിവ്യൂ പുറത്തുവരാന്‍ തുടങ്ങിയത്‌. ഇന്നു ലോകത്ത്‌ വലിയതോതില്‍ വായനക്കാരുള്ള പ്രസിദ്ധീകരണമാണത്‌. അതേവര്‍ഷം തന്നെയാണ്‌ ബോംബെയില്‍നിന്നു സചിന്‍ ചൗധരി ഇക്കണോമിക്‌ വീക്കിലി ആരംഭിച്ചത്‌. പിന്നീട്‌ അത്‌ ഇക്കണോമിക്‌ ആന്റ്‌ പൊളിറ്റിക്കല്‍ വീക്കിലിയായി മാറി. ഇങ്ങനെയുള്ള ബദല്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മേഖലയിലേക്കാണു സെമിനാറും കടന്നുവന്നത്‌. രമേഷ്‌ നേരത്തേ സി.പി.ഐയുടെ അനൗദ്യോഗിക മുഖപത്രമായി അറിയപ്പെട്ടിരുന്ന ക്രോസ്‌ റോഡിന്റെ പത്രാധിപരായിരുന്നു. അതുകൊണ്‌ടുതന്നെ താഴെതലത്തിലുള്ള ജനങ്ങളുടെ കാഴ്‌ചപ്പാടിലൂടെ പ്രശ്‌നങ്ങളെ നോക്കിക്കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതേസമയം, ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ആദ്യലക്കത്തില്‍ തന്നെ വ്യക്തമായി തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സെമിനാര്‍ വെളിപ്പെടുത്തി: രാഷ്ട്രീയ, സാമ്പത്തിക സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ വിവിധ വിഷയങ്ങളെപ്പറ്റി തുറന്ന ചര്‍ച്ചയാണു തങ്ങളുടെ ലക്ഷ്യം.
ഈയൊരു അടിസ്ഥാനലക്ഷ്യത്തോടു നീതിപുലര്‍ത്തുന്നതാണ്‌ അമ്പതാം വാര്‍ഷികവേളയില്‍ സമാഹരിക്കപ്പെട്ട ലേഖനങ്ങളൊക്കെയും. രമേഷിന്റെ തുറന്നതും ജിജ്ഞാസാപൂര്‍ണവുമായ സമീപനം സെമിനാറിലേക്ക്‌ വളരെ വിപുലമായ ലേഖകരുടെ ഒരു നിര തന്നെ കൊണ്‌ടുവന്നു. അക്കാദമിക ബുദ്ധിജീവികളും രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും പത്രപ്രവര്‍ത്തകരും കലാകാരന്മാരുമൊക്കെ അതിലുള്‍പ്പെട്ടിരുന്നു. ഇവിടെ സമാഹരിച്ച ലേഖനങ്ങളുടെ കര്‍ത്താക്കളുടെ പേരു നോക്കിയാല്‍ത്തന്നെ സെമിനാറിന്റെ വീക്ഷണവൈവിധ്യം തെളിഞ്ഞുകാണാനാവും. ആദ്യകാലത്തെ പ്രമുഖരായ എം എന്‍ ശ്രീനിവാസ്‌, നിരാദ്‌ സി ചൗധരി, ഡി ഡി കൊസാംബി, സത്യജിത്‌ റേ… എന്തിന്‌, സി രാജഗോപാലാചാരിയും ജെ ആര്‍ ഡി ടാറ്റയും പോലും അതിലുണ്‌ട്‌. 1964 ഡിസംബര്‍ ലക്കത്തില്‍ പരമ്പരാഗതമൂല്യങ്ങളെ രാജാജി ശക്തിമത്തായി ഉയര്‍ത്തിപ്പിടിക്കുന്നതായി കാണാം. ടാറ്റ നേരിട്ട്‌ എഴുതുകയായിരുന്നില്ല; മറിച്ച്‌, അഹ്‌മദാബാദിലെ മാനേജ്‌മെന്റ്‌ വിദഗ്‌ധരുടെ ഒരു യോഗത്തില്‍ 1966ല്‍ അദ്ദേഹം നടത്തിയ പ്രസംഗം സെമിനാറില്‍ എടുത്തുചേര്‍ക്കുകയായിരുന്നു. ആ ലക്കത്തില്‍ ചര്‍ച്ചചെയ്‌ത സാമ്പത്തികപ്രതിസന്ധി സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയിലെ വ്യവസായലോകത്തിന്റെ നിലപാടുകള്‍ നല്‍കുകയായിരുന്നു പ്രസ്‌തുത ലേഖനം.
പിന്നീടുള്ള വര്‍ഷങ്ങളില്‍ പുതിയ തലമുറയിലെ മികച്ച ബുദ്ധിജീവികളും എഴുത്തുകാരും സെമിനാറില്‍ രംഗത്തുവന്നു. ആശിഷ്‌ നന്ദി, രാധാ കുമാര്‍, സല്‍മാന്‍ ഖുര്‍ഷിദ്‌, പ്രണോയ്‌ റോയ്‌, ശിവ്‌്‌ വിശ്വനാഥന്‍, അരുണാ റോയ്‌- ഒക്കെ ഇവിടെയുണ്‌ട്‌. തൊണ്ണൂറുകളിലെ വിവിധങ്ങളായ വിഷയങ്ങളും ലേഖകരുടെ നിലപാടുകളും ഈ ലേഖനങ്ങളില്‍ ദര്‍ശിക്കാം.
അഞ്ചു വിഭാഗങ്ങളായാണു ലേഖനങ്ങള്‍ തരംതിരിച്ചിരിക്കുന്നത്‌. അതില്‍ മൂന്നാമത്തേതായ സാമ്പത്തികമേഖലയില്‍ ഏഴു ലേഖനങ്ങളുണ്‌ട്‌- അമര്‍ത്യ സെന്‍, ജഗ്‌ദീഷ്‌ ഭഗവതി, പ്രണബ്‌ കെ ബര്‍ദന്‍, മോണ്‌ടക്‌ അലുവാലിയ തുടങ്ങിയവര്‍ അതിലുള്‍പ്പെടും. അമര്‍ത്യ സെന്നിന്റെ 1959 നവംബര്‍ ലക്കത്തിലെ ലേഖനം പ്രധാനമാണ്‌. സോഷ്യലിസ്‌റ്റ്‌ സമ്പദ്‌വ്യവസ്ഥയെ പിന്താങ്ങുമ്പോള്‍ തന്നെ മുതലാളിത്തത്തെ അതിന്റെ കഴിവുകേടുകളുടെയും അഴിമതിയുടെയും പേരില്‍ മാത്രം വിമര്‍ശനവിധേയമാക്കിയാല്‍ പോരാ എന്ന്‌ അദ്ദേഹം ഇടതുപക്ഷ ചിന്തകരെ ഉദ്‌ബോധിപ്പിക്കുന്നു.
ആദ്യത്തെ വിഭാഗമായ ഓര്‍മക്കുറിപ്പുകളില്‍ സെമിനാര്‍ സ്ഥാപകരായ രമേഷ്‌- രാജ്‌ ഥാപ്പര്‍ ദമ്പതികളുടെ രണ്‌ടു ലേഖനങ്ങളുണ്‌ട്‌. മധുരവും കയ്‌പുമുള്ള നിരവധി ഓര്‍മകള്‍ അവര്‍ അയവിറക്കുന്നു. ബൂര്‍ഷ്വാ ലിബറല്‍മൂല്യങ്ങളുടെ തകര്‍ച്ചയുടെ ഒരു വേളയിലാണ്‌ അവരുടെ പുതിയ ശ്രമം ഉയര്‍ന്നുവരുന്നത്‌. ആ തകര്‍ച്ച അവര്‍ വിശകലനവിധേയമാക്കുന്നുണ്‌ട്‌. അവരോടു വളരെയേറെ അടുപ്പമുള്ള ഒരു വ്യക്തി തന്നെയാണ്‌ ഈ മൂല്യത്തകര്‍ച്ചയുടെ പ്രതിനിധിയായി മാറിയത്‌- 1977 മാര്‍ച്ചില്‍ രാജ്‌ ഥാപ്പര്‍ എഴുതിയ `ഓര്‍മിക്കുക’ എന്ന ലേഖനം അടിയന്തരാവസ്ഥയില്‍ നിന്നു പുറത്തുവന്ന വേളയിലെ ആശ്വാസമാണ്‌ ചിത്രീകരിക്കുന്നത്‌. അടിയന്തരാവസ്ഥക്കാലത്തു തലസ്ഥാനത്ത്‌ എന്തു നടന്നു എന്ന്‌ അവര്‍ വിവരിക്കുന്നു. ഇന്ദിരാഗാന്ധിയുടെ പത്ര സെന്‍സര്‍ഷിപ്പ്‌ കാരണം ആ കാലത്തു സെമിനാറും പ്രസിദ്ധീകരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഏഴുവര്‍ഷത്തിനുശേഷം 1984ല്‍ ഇന്ദിരയുടെ വധത്തിനുശേഷം റമേഷ്‌ ഥാപ്പര്‍ തന്റെ പഴയകാല സുഹൃത്തിനെ അനുസ്‌മരിക്കുന്നു: `ഇന്ദിരയും ചരിത്രവും.’ സത്യസന്ധമായ ഒരു ചരിത്രവിവരണമാണത്‌. തുടക്കത്തില്‍ ഇന്ദിരയോടുള്ള ആരാധന; പിന്നീട്‌ അത്‌ അപ്രത്യക്ഷമാവുന്നു. അവസാനം തെളിഞ്ഞുവരുന്നത്‌ അധികാരപ്രാപ്‌തിയില്‍ ഗൂഢാലോചനകളും കുത്തിത്തിരിപ്പുകളും കോപതാപങ്ങളും ഒക്കെയായി കഴിയുന്ന ഒരു രാഷ്ട്രീയനേതാവിന്റെ ചിത്രമാണ്‌.

(ഫിഫ്‌റ്റി ഇയേഴ്‌സ്‌ ഓഫ്‌ സെമിനാര്‍- എഡിറ്റര്‍: റുദ്രാംഗ്‌ഷു
മുഖര്‍ജി.)
കടപ്പാട്‌: ഇക്കണോമിക്‌ ആന്റ്‌ പൊളിറ്റിക്കല്‍ വീക്കിലി.

ഫിറോസ് ഹസ്സന്‍

മുത്തങ്ങ സമരം ആദിവാസികളുടെ സ്വയം ഭരണം സ്ഥാപിച്ചോ? അത് ആദിവാസികളുടെ ഭൂപ്രശനം പരിഹരിച്ചോ? മുത്തങ്ങ സമരം ആദിവാസികളുടെ സാമൂഹിക -സാമ്പത്തിക സാഹചര്യങ്ങളില്‍  ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കിയോ ?

ത്തരം ചോദ്യങ്ങള്‍ക്കൊന്നും ഇന്ന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.  പക്ഷെ പോലീസ് ഇടിച്ചു കലക്കിയ സി.കെ.ജാനുവിന്റെ അതിദയനീയമായ ആ മുഖം വീണ്ടും മലയാളികളുടെ ഓര്‍മ്മയിലേക്ക് കൊണ്ടു വരികയാണ്  ഈയിടെ സി.കെ.ജാനുവും, ഗീതാനന്ദനും, സാറാജോസഫ്, സിവിക് ചന്ദ്രന്‍ എന്നീ സാംസ്‌കാരിക ബുദ്ധി ജീവികള്‍ക്കൊപ്പം ചേര്‍ന്ന് അരുന്ധതി റോയ്‌ക്കെതിരായി ഡല്‍ഹിയില്‍ ചെന്ന് നടത്തിയ പ്രസ്താവന.
ഒരു പക്ഷെ കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ അത്യുജ്ജ്വലമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നതിനേക്കാളുമെല്ലാമപ്പുറം നാളെ മുത്തങ്ങ ഓര്‍മ്മിക്കപ്പെടുക ആദിവാസി സമൂഹത്തോട് സര്‍ക്കാരും കേരളീയ പൊതു സമൂഹവും, മാധ്യമങ്ങളും അനുവര്‍ത്തിച്ചു പോരുന്ന നിലപാടുകളുമായി ബന്ധപ്പെട്ടായിരിക്കാനാണ് സാധ്യത.
4 മുതല്‍ 11വരെ പേര്‍ മുത്തങ്ങയില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പിറ്റേന്നത്തെ മലയാള പത്രങ്ങള്‍ നേരം പുലരുമ്പോള്‍ മലയാളികളെ വിശ്വസിപ്പിച്ചത്.  എന്നിട്ടും ഹര്‍ത്താലുകളുടെ സ്വന്തം നാടായ കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഒരു ഹര്‍ത്താലും നടപ്പിലാക്കപ്പെട്ടില്ല.  ആ ദിവസങ്ങളില്‍ പറയത്തക്ക പ്രസ്താവനകളോ, പ്രതിഷേധങ്ങളോ മറ്റോ കണ്ടില്ല. സെക്രട്ടറിയേറ്റ് നടയില്‍ ജാനുവിനും ഗീതാനന്ദനുമൊപ്പം പാട്ടു പാടാനും  നൃത്തമാടാനും ഇലയിട്ടു സദ്യയുണ്ണാനും കൂടെയുണ്ടായിരുന്ന സാംസ്‌കാരിക ബുദ്ധി ജീവികളെയും നാം കണ്ടില്ല.  അതേ, അനുഭാവവും അനുതാപവുമൊക്കെ ഒരു  പ്രത്യേക സ്ഥലത്തു വെച്ചു വഴി പിരിഞ്ഞു പോകുകയായിരുന്നു.

അമ്പും വില്ലും ഏന്തി യുദ്ധ സജ്ജരായെന്നപോലെ നില്‍ക്കുന്ന  ആദിവാസികളുടെ ചിത്രങ്ങളും ”അനുവാദമില്ലാതെ പ്രവേശനമില്ല” എന്ന ബോര്‍ഡും മുത്തങ്ങയുടെ മുഖമുദ്രയായത് കേരളത്തിലെ സാംസ്‌കാരിക -പരിസ്ഥിതി ബുദ്ധിജീവികളെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്.  ഒരുവേള ഇവരിറക്കിയ പ്രതിഷേധ പ്രസ്താവന എ.കെ.ആന്റണിയുടെ പോലീസിന് മുത്തങ്ങ അടിച്ചമര്‍ത്താനുള്ള അനുവാദപത്രമായി മാറുകയായിരുന്നു.  ഒപ്പം LTTE, Peoples War Group, തീവ്രവാദം, തുടങ്ങിയ മാധ്യമ വിശേഷണങ്ങളും മുത്തങ്ങയെ ചോരയില്‍ മുക്കി കൊല്ലാനുള്ള ന്യായീകരണമായി.

പക്ഷെ ” Mr.ആന്റണി താങ്കളുടെ കയ്യില്‍ രക്തമുണ്ട് ” എന്ന അരുന്ധതി റോയിയുടെ ഇടിമുഴക്കം പോലുള്ള ആ ശബ്ദം കേരളീയ മധ്യവര്‍ഗ്ഗത്തിനും ബുദ്ധിജീവികള്‍ക്കും കുറ്റകരമായ  ആ ആലസ്യത്തില്‍ നിന്നും വിട്ടൊഴിയാനുള്ള പ്രേരണയാവുകയായിരുന്നു.

അവ്യക്തതകളും ഇരുമ്പുമറകളും  എക്കാലവും ഭരണകൂടത്തിന്റെ കൂടപിറപ്പായിരിന്നിട്ടുണ്ട്.  തീവ്രവാദികള്‍, കൊടും ഭീകരര്‍, നുഴഞ്ഞു കയറ്റക്കാര്‍, പുറമേ നിന്നു വന്നവര്‍, രാജ്യ രക്ഷ ഭീഷണി-അതിനുമപ്പുറത്തേക്ക് നമുക്ക് കാഴ്ച്ചകളില്ല, സിവില്‍ നിയമങ്ങളില്ല, മനുഷ്യാവകാശങ്ങളില്ല.  എന്തിന് മുഖങ്ങള്‍ പോലുമില്ല.  ഇരുണ്ട മധ്യകാല ഘട്ടത്തെ അനുസ്മരിപ്പിക്കുന്നവിധം തലയും മുഖവും കറുത്ത തുണി കൊണ്ട് ചുറ്റിക്കെട്ടിയ കുറേ ശരീരങ്ങള്‍ നമുക്ക് മുമ്പില്‍ നിര്‍ത്തി ഒരേ ഭാഷയില്‍ നമ്മോടു സംസാരിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാരും, പോലീസും മാധ്യമങ്ങളും. വെളിച്ചം കടക്കാതെ നിഗൂഢമാക്കി വിലക്കപ്പെട്ട ഈ മേഖലകളിലേക്ക് വെളിച്ചം കൊണ്ടുവരിക എന്ന ഏതൊരു ജനാധിപത്യ വിശ്വാസിയുടേയും മനുഷ്യാവകാശ ദൗത്യം തന്നെയാണ് 2003ല്‍ മുത്തങ്ങയില്‍ അരുന്ധതി നിര്‍വ്വഹിച്ചതെങ്കില്‍ 2010ല്‍
ദണ്‌ഡേവാഡയില്‍ നിറവേറ്റിയത്. ആ വെളിച്ചം പുറത്തു കൊണ്ടു വന്ന സത്യങ്ങള്‍ ഒരു പക്ഷേ
ഭരണകൂടത്തിന് രുചിക്കുന്ന തരത്തില്‍ അല്ലായിരുന്നിരിക്കാം. ചിദംബരത്തിന്റെയും  സിവിക് ചന്ദ്രന്റേയും താല്‍പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അത് എതിരു നിന്നിട്ടുമുണ്ടാകാം.
അതേ, ഗീതാനന്ദനും ജാനുവും സെക്രട്ടേറിയേറ്റ് നടക്കല്‍ നിന്നും മുത്തങ്ങ കാടുകളിലേക്ക് കുടിലുകള്‍ മാറ്റിക്കെട്ടുമ്പോള്‍ കൈവിട്ടു പോയ  സാംസ്‌ക്കാരിക ബുദ്ധിജീവികളെ പോലെ 2003ല്‍ നിന്നും 2010ലേക്ക് എത്തുമ്പോള്‍ അസ്വീകാര്യമായി മാറുകയാണ് അരുന്ധതി റോയ്.

യഥാര്‍ത്ഥത്തില്‍ അരുന്ധതിറോയ് മാവോയിസ്റ്റുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി അവതരിച്ചിട്ടുണ്ടോ? അടുത്ത കാലത്തായി മാവോയിസ്റ്റ് വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് പുറത്തു വന്ന അരുന്ധതി റോയുടെ ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ പിന്തുടരുന്ന ഏതൊരാള്‍ക്കും ഈ അഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല. മാര്‍ക്‌സിസ്റ്റ് ആശയ ശാസ്ത്രത്തോടു തന്നെയുള്ള അവരുടെ വിയോജിപ്പു പോലും അവര്‍ ഈ ലേഖനങ്ങളില്‍ പലയിടത്തും തുറന്ന് പ്രകടിപ്പിച്ചിട്ടുമുണ്ട്.

അസത്യങ്ങളും അങ്ങേയറ്റത്തെ അസൂയാസഹജമായ കടുംപിടുത്തങ്ങളും മാത്രം നിറഞ്ഞ ഈ പ്രസ്താവന സത്യത്തില്‍ ആരോടൊക്കെയോ ഉള്ള വൈരാഗ്യ പ്രകടനം മാത്രമായേ വിലയിരുത്താനാകൂ.
പ്രസ്താവന പറയുന്നു. ”മധ്യപൂര്‍വ്വേന്ത്യയിലെ പ്രശ്‌നം M.O.U വാദികളുമായുള്ളതാണ് മാവോയിസ്റ്റുകളുമായ് ഈ പ്രശ്‌നത്തിന് യാതൊരു ബന്ധവുമില്ല…. കോര്‍പറേറ്റു ഖനനത്തിനോ അത് പ്രതിനിധീകരിക്കുന്ന നവകൊളോണിയല്‍ വികസന നയത്തിനോ എതിരാണോ മാവോയിസ്റ്റുകള്‍ ? .”
കോര്‍പറേറ്റുകളടെ ഖനന പദ്ധതികള്‍ക്ക് ഏറ്റവും വലിയ തടസം മാവോയിസ്റ്റുകളാണെന്ന കാര്യത്തില്‍ മന്‍മോഹന്‍സിംഗിനോ സാക്ഷാല്‍ ചിദംബരത്തിനോ ഇല്ലാത്ത സംശയം സാറാ ജോസഫിനും സിവിക് ചന്ദ്രനും മാത്രം ഉണ്ടാകുന്ന ഈ പ്രതിഭാസത്തെ  വേണമെങ്കില്‍ ഒരു ഗവേഷണ വിഷയമായി എടുക്കാവുന്നതാണ്.
പ്രസ്താവന തുടരുന്നു. ”ആദിവാസി മേഖലയിലെ ഖനികള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനെതിരെ ആദിവാസികള്‍ സുദീര്‍ഘവും രൂക്ഷവുമായ പോരാട്ടത്തിലാണ്. മാവോവാദികള്‍ക്ക് മുമ്പ് എന്തിന് സാക്ഷാല്‍ മാവോ ജനിക്കുന്നതിനു മുമ്പ് ആരംഭിച്ച ആദിവാസി പോരാട്ടങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഛത്തിസ്ഗഡിലും ജാര്‍ഘണ്ടിലും മറ്റും നടക്കുന്നത്. ഈ സമരത്തില്‍ ആദിവാസികള്‍ക്ക്  മാവോയിസ്റ്റുകളുടെ രക്ഷാകര്‍തൃത്വം ആവശ്യമില്ല.”
ആദിവാസി പോരാട്ടങ്ങള്‍ സുദീര്‍ഘമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം തന്നെ അവ വ്യവസ്ഥാപിതമോ നിയമവിധേയമോ ആയ നിരായുധ സമരങ്ങളായിരുന്നില്ല എന്നു കൂടി ഓര്‍മിക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാര്‍ക്കും മറാത്തികള്‍ക്കുമെതിരായി 1774 ല്‍ ബസ്തറില്‍  നടന്ന ഹല്‍ബകലാപ മുതല്‍ 1910 ഗുണ്ടാദറിന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ ഭൂംക്കല്‍ കലാപം വരെ ഉള്ളവ പുറമേ നിന്നും ആദിവാസികള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച ചൂഷണ വ്യവസ്ഥകള്‍ക്കെതിരെ അവര്‍ എന്തുമാത്രം ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു വെന്നതിന്റെ വ്യക്തമായ തെളിവുകള്‍ ആണ്. അതേ സമയം  തന്നെ ബ്രിട്ടീഷാനന്തര ഇന്ത്യയില്‍ ഇന്ന് ബസ്തറിലും ജാര്‍ഘണ്ടിലും മറ്റും നടക്കുന്ന പോരാട്ടങ്ങളില്‍ ആദിവാസികള്‍ക്ക് ഒരു സഖ്യകക്ഷിയായി മാവോയിസ്റ്റുകള്‍ കൂടെയുണ്ടെന്നുള്ളതും യാഥാര്‍ത്ഥ്യം തന്നെയാണ്. മാവോയിസ്റ്റ് കേഡര്‍മാരില്‍ ബഹുഭൂരിപക്ഷവും ആദിവാസികളാണെന്ന സത്യവും ആരും നിഷേധിക്കുമെന്നു തോന്നുന്നില്ല. മാത്രമല്ല ചരിത്രത്തില്‍ നാളിതുവരെ നടന്നിട്ടുള്ള പല ആദിവാസി പോരാട്ടങ്ങളിലും ആദിവാസികള്‍ മറ്റു വിഭാഗങ്ങളുമായി കൂട്ടു ചേര്‍ന്നതായി കാണാവുന്നതാണ്.1857 ലെ സ്വാതന്ത്രസമരത്തിലും ബസ്തര്‍ കേന്ദ്രമായി ആദിവാസികള്‍ പോരാടിയിരുന്നു അതിനു ശേഷം നടന്ന പല കലാപങ്ങളിലും  സവര്‍ണ വിഭാഗങ്ങളില്‍ നിന്നു പോലുമുള്ള സ്വതന്ത്രസമര സേനാനികളുടെ പിന്തുണയും ആദിവാസികള്‍ക്കുണ്ടായിരു ന്നുവെന്ന വസ്തുതയും നിഷേധിക്കാനാകില്ല.
എന്നാല്‍ ആദിവാസികളുടെ സമര പോരാട്ടങ്ങള്‍ക്ക് മാവോയിസ്റ്റുകളുടെ പിന്തുണ ആവശ്യമില്ലെന്ന സിവിക്ക് ചന്ദ്രന്റെയും സാറാജോസഫിന്റെയും തിട്ടൂരങ്ങള്‍ ഒരര്‍ത്ഥത്തില്‍ ‘ബാഹ്യ’ ഇടപെടലായി മാത്രമേ കാണാനാകൂ. മധ്യ ഇന്ത്യയിലെ ഗോണ്ടികളുടെ സമര പോരാട്ടങ്ങള്‍ ആരുടെയൊക്കെ പിന്തുണയിലാണ് നടക്കേണ്ടതെന്ന് നിശ്ചയിക്കാന്‍ കേരളത്തില്‍ നിന്നുമുള്ള ഈ ‘ബുദ്ധിജീവി’കള്‍ക്ക്   ആരാണ് അധികാരം കൊടുത്തിരിക്കുന്നത്. ഇനി വേണമെങ്കില്‍ ആദിവാസി പോരാട്ടങ്ങളുടെ ഈ വിധത്തിലുള്ള രക്ഷാകര്‍തൃത്വം ഏറ്റെടുത്തു പ്രസ്താവന ഇറക്കല്‍ കത്തോലിക്കക്കാരിയായ സാറാ ജോസഫിനു എന്താണവകാശം എന്നും ചോദിക്കാവുന്നതേയുള്ളൂ.
തീര്‍ച്ചയായും ചത്തിസ്ഗഡിലും മറ്റു ആദിവാസി മേഖലകളിലുമെല്ലാം മാവോയിസ്റ്റുകളല്ലാത്ത നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ശരി തന്നെയാണ്. പക്ഷെ അതിനൊരിക്കലും മാവോയിസ്റ്റുകള്‍ തടസമാകുന്നതായി നമുക്ക് അറിവില്ല. ഗാന്ധിയനായ ഹിമാന്‍ശു കുമാറിന്റെ ”വനവാസിചേതനാ”ആശ്രമം തകര്‍ത്തത് മാവോയിസ്റ്റുകളായിരുന്നില്ല. സര്‍ക്കാര്‍ സേന തന്നെയായിരുന്നു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ഡോ. ബിനായക് സെന്നിനെ പിടികൂടി തടവിലിട്ടിരുന്നതും
മലയാളിയായ അജയനെ തുറങ്കിലടച്ചതും ഇതേ സര്‍ക്കാര്‍ തന്നെയായിരുന്നു.
ഇനി മാവോയിസ്റ്റുകള്‍ ആദിവാസികളെ വഴിതെറ്റിക്കുന്നതായി സി.കെ.ജാനുവിനും ഗീതാനന്ദനും തോന്നുന്നുണ്ടെങ്കില്‍ ദണ്ഡകാരണ്യവനമേഖലകൂടി ഗോത്രമഹാസഭയുടെ പ്രവര്‍ത്തനമണ്ഡലമാക്കി വികസിപ്പിക്കുകയല്ലേ വേണ്ടിയിരുന്നത് ഡെല്‍ഹിയില്‍ ചെന്ന് പത്ര പ്രസ്ഥാവന കൊടുക്കലായിരുന്നില്ലല്ലോ.
ആദിവാസികളെ പരിചയാക്കുന്നു എന്നും തങ്ങളുടെ വര്‍ഗ്ഗസമരത്തിന് ആദിവാസികളെ ഇനധനമാക്കുന്നു എന്നുമൊക്കെയുളള ആരോപണങ്ങള്‍ കൃത്യമായി ഉന്നയിക്കുന്ന പ്രസ്ഥാവന പക്ഷെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി എത്തിയ പതിനായിരക്കണക്കിനു വരുന്ന സര്‍ക്കാര്‍ സേനയുടെ സാന്നിധ്യവും അക്രമങ്ങളും കണ്ടില്ലെന്നു നടിക്കുകയാണ് അതേ സമയം മാവോയിസ്റ്റ് ഭീകരതയുടെ മറവില്‍ ആദിവാസി സമരങ്ങളെ അടിച്ചമര്‍ത്താന്‍ എളുപ്പമാകുന്നു എന്ന് പ്രഖ്യാപിക്കുക വഴി ഒരുതരത്തില്‍ ഭരണകൂട ഭീകരതയെ സാധൂകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നുമുണ്ട്.
ഇനി മാവോയിസ്റ്റുകള്‍ നടത്തിവരുന്ന സായുധ സമരത്തോടാണ് വിയോജിപ്പെങ്കില്‍ ആ രീതിയില്‍ പ്രഖ്യാപിക്കാനും പ്രകടിപ്പിക്കാനും തന്റേടം കാണിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
പക്ഷേ അതിനുമുമ്പായി ജാനുവും ഗീതാനന്ദനും മുത്തങ്ങയില്‍ തടവുകാരനായി പിടിക്കപ്പെട്ട ശേഷം വെട്ടികൊലപ്പെടുത്തിയ വിനോദെന്ന പോലീസുകാരന്റെ പേരില്‍ കേരളീയ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കണം. അക്കാരണത്താല്‍ കൊല ചെയ്യപ്പെട്ട ജോഗിയുടെ പേരില്‍ പോലീസ് തല്ലിച്ചതച്ച് ജീവഛവങ്ങളാക്കിയ ആദിവാസികളുടെ പേരില്‍ കേരളത്തിലെ ആദിവാസിജനതയോട് നിങ്ങള്‍ മാപ്പു ചോദിക്കേണ്ടിയിരിക്കുന്നു. ഇത്രയെങ്കിലും മാന്യത ജനങ്ങള്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
തങ്ങള്‍ എന്തു തീരുമാനിക്കണം ആരുടെയൊക്കെ പിന്തുണ നേടിയെടുക്കണം എന്ന് സ്വതന്ത്രമായി തീരുമാനിക്കാനുള്ള ബുദ്ധിയും വിവേകവും ഗോണ്ടികള്‍ക്കുണ്ടെന്നതിനെ ചൊല്ലി ഒരു സംശയം പോലും ഈ ബുദ്ധിമാന്‍മാര്‍ക്കില്ല.അവര്‍ക്കു വേണ്ടി ചിന്തിക്കാനുള്ള ബാദ്ധ്യത ഇവര്‍ ഏറ്റെടുത്തിരിക്കുകയാണ്.വോട്ടു ചെയ്ത് തനിക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാനുള്ള ബുദ്ധി ഗോണ്ടികള്‍ക്കുണ്ടെന്ന് സര്‍ക്കാറിനു പോലും സംശയമില്ല.നാളെ മണ്ടന്‍മാരായ ഗോണ്ടികള്‍ക്കു യോജിച്ച ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള ബാദ്ധ്യതയും ഈ ബുദ്ധിമാന്‍മാര്‍ ഏറ്റെടുക്കുന്നതോടെ ആദിവാസി ജനത ഇവരോട് കൂടുതല്‍ കൃതജ്ഞതയുള്ളവരായിരിക്കും !!

പിന്‍കുറി 1

ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളേയും അപേക്ഷിച്ച് മലയാളികള്‍ക്ക് പ്രത്യേക നിലയും വിലയുമുളള ഒരു സ്ഥലമാണ് ദില്ലി കാരണം മറ്റൊന്നുകൊണ്ടുമല്ല എ.കെ.ആന്റണി, ജസ്റ്റിസ് ബാലകൃഷ്ണന്‍, എം.കെ. നാരായണന്‍. ജി.കെ. പിളള, ശശി തരൂര്‍, ഇ ശ്രീധരന്‍ തുടങ്ങിയ നിരവധി വ്യക്തിത്ത്വങ്ങള്‍ ഭരണ സിരാകേന്ദ്രങ്ങളിലും ഇങ്ങേയറ്റത്ത് സച്ചിദാനന്ദന്‍, അരുന്ധതി റോയി തുടങ്ങിയവരും കേരളത്തിന്റെ മുഖമുദ്രകളായി അവിടെയുണ്ടെന്നത് തന്നെയാണ്. ദയവു ചെയ്ത് ദില്ലിയില്‍ ചെന്ന് ഇത്തരത്തില്‍ വില കുറഞ്ഞ പ്രസ്ഥാവനകള്‍ ഇറക്കി (ഭാഗ്യത്തിന് അതാരും പ്രസിദ്ധീകരിച്ചില്ല) മലയാളികളെ അപമാനിക്കരുത് പ്ലീസ് . . . . . ..

പിന്‍കുറി 2

പരാജയപ്പെട്ടതെങ്കിലും 70കളിലെ നക്‌സലൈറ്റുകള്‍ക്ക് ബുദ്ധി വളരെ കൂടുതലായിരുന്നു എന്നൊരു പ്രചരണം കുറച്ചുനാളായി വ്യാപകമായിട്ടുണ്ട്. മറ്റാരുമല്ല ഇതിനു പുറകില്‍ 70കളിലെ നക്‌സലൈറ്റുകള്‍ തന്നെയാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

Hello world!

Posted: June 6, 2010 in Uncategorized

Welcome to WordPress.com. This is your first post. Edit or delete it and start blogging!